ബിലോംഗ്  യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചു 

ഗിഫ്റ്റ് സിറ്റി  അഥവാ ഇന്ത്യയുടെ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം വഴി എന്‍ആര്‍ഐകള്‍ക്ക് ഡോളറില്‍ സ്ഥിര നിക്ഷേപങ്ങള്‍  വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഫിന്‍ടെക് കമ്പനിയാണ് ബിലോംഗ് എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്ക്  വേണ്ടി മാത്രമായി നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഫിന്‍ടെക് ആപ്പ് ബിലോംഗ്  യുഎഇയില്‍  പ്രവര്‍ത്തനം ആരംഭിച്ചു. ഗിഫ്റ്റ് സിറ്റി  അഥവാ ഇന്ത്യയുടെ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം വഴി എന്‍ആര്‍ഐകള്‍ക്ക് ഡോളറില്‍ സ്ഥിര നിക്ഷേപങ്ങള്‍  വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഫിന്‍ടെക് കമ്പനിയാണ് ബിലോംഗ് എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. യുഎഇയിലെ എന്‍ആര്‍ഐകള്‍ക്ക്  ഇന്ത്യന്‍ ബാങ്കുകളില്‍ ഡോളറില്‍ സ്ഥിര നിക്ഷേപങ്ങള്‍ ബിലോംഗ് ആപ്പ് വഴി നേരിട്ട് നടത്താന്‍ കഴിയും. ഈ നിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി രഹിത വരുമാനം ലഭിക്കുക മാത്രമല്ല രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് സംരക്ഷണവും ലഭിക്കുമെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. യുഎഇയില്‍ ഡോര്‍സ്‌റ്റെപ്പ് കെവൈസി  സേവനം നല്‍കി എന്‍ആര്‍ഐകള്‍ക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കാനാണ് ബിലോംഗ് ലക്ഷ്യമിടുന്നത്.

എന്‍ആര്‍ഐകള്‍ക്കായി ഒരു പ്രത്യേക ഇന്ത്യന്‍ ടാക്‌സ് ഫയലിംഗ് സേവനവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സേവനങ്ങള്‍ക്കും എന്‍ആര്‍ഐകളില്‍ നിന്ന് സാധാരണയായി ഉയര്‍ന്നതും നിലവാരമില്ലാത്തതുമായ നിരക്കുകളാണ് ഈടാക്കുന്നത്. സുതാര്യവും ചെലവ് കുറഞ്ഞതുമായ എന്‍ആര്‍ഐ നികുതി സേവനങ്ങള്‍ നല്‍കി ഇത് മാറ്റാനാണ് ബിലോംഗ് ലക്ഷ്യമിടുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഗിഫ്റ്റ് സിറ്റി വഴിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഗിഫ്റ്റ് സിറ്റിയില്‍ നിന്ന് ലൈസന്‍സുകള്‍ നേടിയ ബിലോംഗ്, ഗിഫ്റ്റ് സിറ്റി വഴി എന്‍ആര്‍ഐകള്‍ക്ക് റീട്ടെയില്‍ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ലൈസന്‍സുള്ള ഫിന്‍ടെക് സ്ഥാപനമാണ്. എന്‍ആര്‍ഐകള്‍ക്കായി നൂതനവും കൃത്യമായി നിയന്ത്രിക്കപ്പെടുന്നതുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ബിലോംഗ്, ഗിഫ്റ്റ് സിറ്റി വഴി ഒരു പേയ്‌മെന്റ് സര്‍വീസസ് പ്രൊവൈഡര്‍  ലൈസന്‍സും ബ്രോക്കര്‍ ഡീലര്‍ ലൈസന്‍സും നേടിയിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു