കേരള വിപണിയില്‍ ചുവടുവെച്ച് ബിയു4 ഓട്ടോ 

സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഉര്‍വിഷ് ഷാ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഇഗ്ലോബ് എന്റര്‍ പ്രൈസസാണ് ബിയു4ന്റെ കേരളത്തിലെ ഒദ്യോഗിക വിതരണക്കാരും കൊച്ചി എക്‌സ്‌ക്ലൂസീവ് ഷോറൂം ഡീലറും.
കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ബിയു4 ഓട്ടോ കേരള വിപണിയില്‍ അവതരിപ്പിച്ചു. ഗുജറാത്ത് ആസ്ഥാനമായി ആരംഭിച്ച ബിയു4, കൊച്ചിയില്‍ എക്‌സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പ് ആരംഭിച്ച് കൊണ്ടാണ് വിപണിയില്‍ പ്രവേശിച്ചത്. സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഉര്‍വിഷ് ഷാ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഇഗ്ലോബ് എന്റര്‍ പ്രൈസസാണ് ബിയു4ന്റെ കേരളത്തിലെ ഒദ്യോഗിക വിതരണക്കാരും കൊച്ചി എക്‌സ്‌ക്ലൂസീവ് ഷോറൂം ഡീലറും. ഷൈന്‍, സ്റ്റാര്‍, ഡോഡോ എന്നി മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ സ്പീഡ് വേരിയന്റായ ഫീനിക്‌സുമാണ് ബിയു4 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ പുതിയ ബൈക്കുകളും മോപ്പഡുകളും വിപണിയിലെത്തിക്കും. ഇതിന് പുറമെ,  ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന സൂപ്പര്‍ ബൈക്കുകളും അവതരിപ്പിച്ച് 2026ല്‍ വിപണി കൈയ്യടക്കാനുളള തയ്യാറെടുപ്പിലാണ് ബിയു4.

സ്റ്റാര്‍, ഷൈന്‍ എന്നിവയാണ് ജനപ്രിയ മോഡലുകള്‍. മികച്ച രൂപകല്‍പ്പനയുളള ഡോഡോ യുവാക്കള്‍ക്കിടയില്‍ തരംഗമാണ്. നാല് മുതല്‍ ആറ് മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യപ്പെടുന്ന ഈ മോഡലുകള്‍ക്ക്  ഒറ്റ ചാര്‍ജില്‍ 90 മുതല്‍ 120 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാനാകും. ലോ സ്പീഡിന് 250 വാട്ട് മോട്ടോര്‍ പവറും ഫീനിക്‌സ് ഹൈ സ്പീഡ് വേരിയന്റിന് 1500 വാട്ടുമാണുളളത്. ഫീനിക്‌സിന് ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ്, മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുളള നിയന്ത്രണം എന്നി സൗകര്യങ്ങളുമുണ്ട്. 65,000 മുതല്‍ 1.1 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. 10 സംസ്ഥാനങ്ങളിലായി 41ല്‍ അധികം ഡീലര്‍ഷിപ്പാണ് കമ്പനിക്കുളളത്. ഇഗ്ലോബ് എന്റര്‍ പ്രൈസസുമായുളള സഹകരണം രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളിലേക്കുളള വിപുലീകരണത്തിന് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉര്‍വിഷ് ഷാ പറഞ്ഞു. ബിയുഫോറുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കേരളത്തില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിക്ക് പുതിയ മികച്ച ഓപ്ഷനുകള്‍ നല്‍കാന്‍ ഇതുവഴി കഴിയുമെന്നുമെന്നും ഇഗ്ലോബ് എന്റര്‍ പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ എബിന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു