കളമശേരി പിഡബ്ല്യുഡി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് ചേരുന്ന സംഗമം ഓള്‍ ഇന്ത്യാ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ.പി ഹരിദാസ് ഉദ്ഘാടനം ചെയ്യും
കൊച്ചി: ടൂറിസ്റ്റ് ബസ് വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധികള്‍ പരിഹരിച്ച് തൊഴില്‍ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിസിഒഎ) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ തൊഴില്‍ സംരക്ഷണ സംഗമവും സമരപ്രഖ്യാപനവും ഒക്ടോബര്‍ 14 ന് കളമശേരിയില്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കളമശേരി പിഡബ്ല്യുഡി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് ചേരുന്ന സംഗമം ഓള്‍ ഇന്ത്യാ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ.പി ഹരിദാസ് ഉദ്ഘാടനം ചെയ്യും. പ്രൈവറ്റ് ബസ് ആന്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. വി. സലിം മുഖ്യപ്രഭാഷണം നടത്തും. സിസിഒഎ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി എസ്. പ്രശാന്തന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സിസിഒഎ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, ജസറ്റിന്‍ ഒ.എസ്, ബാജി ജോസഫ്, ജിജോ അഗസ്റ്റിന്‍, പി. എ നിഷാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

