ടൈക്കൂണ്‍ ബുള്‍സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ സ്കില്‍ടെക് പ്രൈവറ്റ് ഐടിഐയുടെയും സഹകരണത്തോടെയാണ് ഈ പരിപാടി നടത്തിയത്
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമ്പത്തികാവബോധം വളര്‍ത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി സിഡിഎസ്എല്‍ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (സിഡിഎസ്എല്‍ ഐപിഎഫ്) തൃപ്പൂണിത്തുറയിലെ ഭവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റില്‍ നിക്ഷേപ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ടൈക്കൂണ്‍ ബുള്‍സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ സ്കില്‍ടെക് പ്രൈവറ്റ് ഐടിഐയുടെയും സഹകരണത്തോടെയാണ് ഈ പരിപാടി നടത്തിയത്.നിക്ഷേപവും സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ലളിതമാക്കി വിശദീകരിക്കുകയും സാമ്പത്തിക വ്യവസ്ഥയിലെ ഡിപ്പോസിറ്ററി സേവനങ്ങളുടെ പങ്ക് വ്യക്തമാക്കുകയും ചെയ്തു. പങ്കെടുത്തവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനായി സെഷന് മലയാളത്തിലാണ് നടത്തിയത്.വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സുരക്ഷിതവും ബോധപൂര്‍വമായ നിക്ഷേപത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും അതോടൊപ്പം തന്നെ വിദഗ്ദ്ധര്‍ അവരെ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും തങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹിപ്പിച്ചു. ഈ പരിപാടിയിലൂടെ സാമ്പത്തിക ബോധവത്കരണവും അറിവുമുള്ള ആത്മനിര്‍ഭര്‍ നിക്ഷേപകരുടെ തലമുറയെ കെട്ടിപ്പടുക്കാനുള്ള ശ്രമം സിഡിഎസ്എല്‍ ഐപിഎഫ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വരും മാസങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ കൂടുതല്‍ ഇത്തരം സെഷനുകള്‍ നടത്താന്‍ പദ്ധതിയുണ്ട്.

