സുപീരിയര്‍ ഡ്രിങ്ക്‌സ് ഇരുനൂറോളം ട്രക്കുകളും ഇവാഹനങ്ങളും, എസ്എല്‍എംജി 3,000ത്തിലധികം ഇവാഹനങ്ങളും, എച്ച്‌സിസിബി 10 സംസ്ഥാനങ്ങളില്‍ 500ത്തിലധികം ഇവാഹനങ്ങളും വിന്യസിച്ചു
കൊച്ചി: കോക്കോകോളയും ബോട്ടിലിംഗ് പങ്കാളികളും ചേര്‍ന്ന് രാജ്യത്ത് അയ്യായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തി ലോജിസ്റ്റിക്‌സ് ശൃംഖല വിപുലീകരിച്ചു. നഗര ഗ്രാമങ്ങളിലേക്കുള്ള വിതരണത്തിന്റെ വേഗം വര്‍ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗതം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നീക്കം.സുപീരിയര്‍ ഡ്രിങ്ക്‌സ് ഇരുനൂറോളം ട്രക്കുകളും ഇവാഹനങ്ങളും, എസ്എല്‍എംജി 3,000ത്തിലധികം ഇവാഹനങ്ങളും, എച്ച്‌സിസിബി 10 സംസ്ഥാനങ്ങളില്‍ 500ത്തിലധികം ഇവാഹനങ്ങളും വിന്യസിച്ചു. ഡ്രൈവര്‍മാര്‍ക്കായി
സുരക്ഷാ പരിശീലനം, മെഡിക്കല്‍ പരിശോധന, ക്ഷേമ പരിപാടികള്‍ എന്നിവയും കമ്പനി നടപ്പിലാക്കുന്നു.
സുരക്ഷാ പരിശീലനം, മെഡിക്കല്‍ പരിശോധന, ക്ഷേമ പരിപാടികള്‍ എന്നിവയും കമ്പനി നടപ്പിലാക്കുന്നു.
തൊഴിലവസരങ്ങളും പ്രാദേശിക സമ്പദ്വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നൊരു ശൃംഖല ഞങ്ങള്‍ നിര്‍മിക്കുന്നതായി കോക്കോകോള ഇന്ത്യ വൈസ് പ്രസിഡന്റ് സുന്ദീപ് ബജോറിയ പറഞ്ഞു.

