കൊഗ്‌നിസന്റ് സിഇഒ എസ് രവികുമാര്‍ ടൈം 100 എഐ പട്ടികയില്‍

സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിര്‍മിത ബുദ്ധി മേഖലയിലെ രവികുമാറിന്റെ നേതൃത്വവും സംഭാവനകളും കണക്കിലെടുത്താണ് ഈ അംഗീകാരം.
കൊച്ചി:  ടൈമിന്റെ ഈ വര്‍ഷത്തെ 100 എഐ പട്ടികയിലേക്ക് കൊഗ്‌നിസന്റ് സിഇഒ എസ് രവികുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിര്‍മിത ബുദ്ധി മേഖലയിലെ രവികുമാറിന്റെ നേതൃത്വവും സംഭാവനകളും കണക്കിലെടുത്താണ് ഈ അംഗീകാരം. ആധുനീക നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ സ്ഥിതി കൈവരിക്കുന്നതിനായി സംഭാവനകള്‍ ചെയ്ത വിവിധ മേഖലകളിലെ ചിന്തകര്‍, ശാസ്ത്രജ്ഞര്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങിയവരെയാണ് ടൈം 100 എഐ പട്ടികയിലേക്കു തെരഞ്ഞെടുക്കുന്നത്.  രവികുമാറിന്റെ ഈ മേഖലയോടുള്ള പ്രതിബദ്ധത മാത്രമല്ല, കൊഗ്‌നിസന്റ്  ഈ രംഗത്തെ പുതുമകള്‍ക്കും മികവിനും വേണ്ടി നടത്തുന്ന സംഭാവനകള്‍ കൂടിയാണ് ഇതിലൂടെ അംഗീകരിക്കപ്പെടുന്നത്.  സ്ഥാപന രംഗത്തെ നിര്‍മിത ബുദ്ധി ത്വരിതപ്പെടുത്തുന്നതിനായി 2023-ല്‍ ഒരു ബില്യണ്‍ ഡോളറാണ് കൊഗ്‌നിസന്റ് പ്രഖ്യാപിച്ചത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു