കോമണ്‍വെല്‍ത്ത് ഓഫ് കെന്റക്കി  ബഹുമതി നേടി മലയാളി 

ഇടപ്പള്ളി സ്വദേശിയും ഡോ. സുരേഷ് നായരുടെയും ഡോ. ഗീത നായരുടെയും മകനുമായ അഖില്‍, യുഎസ്, ഇന്ത്യ, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഐപവര്‍ഡ് ഇകൊമേഴ്‌സ്  പ്ലാറ്റ്‌ഫോമായ സെന ഇന്റലിജന്‍സിന്റെ സ്ഥാപകനാണ്.
കൊച്ചി: യു.എസ്. ആസ്ഥാനമായുള്ള മലയാളിയായ അഖില്‍ സുരേഷ് നായര്‍ക്ക് കോമണ്‍വെല്‍ത്ത് ഓഫ് കെന്റക്കി നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ കെന്റക്കി കേണല്‍ എന്ന പദവി ലഭിച്ചു. ഒരു മലയാളിക്ക് ഈ പദവി ലഭിക്കുന്നത് ഇതാദ്യമായാണ്.1813 മുതല്‍ ആരംഭിച്ച ഈ ഓണററി പദവി, അസാധാരണ നേട്ടങ്ങള്‍ക്കും പൊതുസേവനത്തിനും അംഗീകാരമായി വ്യക്തികള്‍ക്ക്  കെന്റക്കി ഗവര്‍ണര്‍ നല്‍കുന്നതാണ്. ബോക്‌സര്‍ മുഹമ്മദ് അലി,  വാള്‍ട്ട് ഡിസ്‌നി, ഗായകന്‍ എല്‍വിസ് പ്രെസ്ലി, ഹാലന്‍ഡ് സാന്‍ഡേഴ്‌സ്, ബില്‍ ക്ലിന്റണ്‍ എന്നിവരും മുന്‍കാലങ്ങളില്‍ ഈ ബഹുമതി നേടിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു . സംരംഭകത്വവും മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള സംഭാവന കളും പരിഗണിച്ച് അഖില്‍ സുരേഷ് നായര്‍ ഇതിനര്‍ഹനായി.ഇടപ്പള്ളി സ്വദേശിയും ഡോ. സുരേഷ് നായരുടെയും ഡോ. ഗീത നായരുടെയും മകനുമായ അഖില്‍, യുഎസ്, ഇന്ത്യ, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഐപവര്‍ഡ് ഇകൊമേഴ്‌സ്  പ്ലാറ്റ്‌ഫോമായ സെന ഇന്റലിജന്‍സിന്റെ സ്ഥാപകനാണ്.  ആഗോള തലത്തില്‍ അക, ഇകൊമേഴ്‌സ് മേഖലകളില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ കമ്പനിയാണ് സെന ഇന്റലിജന്‍സ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു