ക്രെഡിറ്റ് വിഷന്‍ സിബില്‍ കൊമേഴ്‌സ്യല്‍ റാങ്ക് അവതരിപ്പിച്ചു 

വിപുലമായ മേഖലകളിലേക്കു വായ്പകള്‍ ലഭ്യമാക്കല്‍, വായ്പാ സ്വഭാവം സംബന്ധിച്ച കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ എന്നിവ ലഭ്യമാക്കി  ആത്യന്തികമായി വാണിജ്യ വായ്പാ വിതരണ പ്രക്രിയ  കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയിന്‍ പറഞ്ഞു
കൊച്ചി:  വാണിജ്യ, ബിസിനസ് രംഗത്തെ വായ്പകള്‍ വളര്‍ത്താന്‍ ബാങ്കുകളേയും വായ്പ സ്ഥാപനങ്ങളേയും കൂടുതലായി പിന്തുണക്കാന്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ ക്രെഡിറ്റ് വിഷന്‍ സിബില്‍ കൊമേഴ്‌സ്യല്‍ റാങ്ക് (സിവി സിഎംആര്‍) എന്ന പുതിയ അവലോകന മാതൃക അവതരിപ്പിച്ചു. വിപുലമായ മേഖലകളിലേക്കു വായ്പകള്‍ ലഭ്യമാക്കല്‍, വായ്പാ സ്വഭാവം സംബന്ധിച്ച കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ എന്നിവ ലഭ്യമാക്കി  ആത്യന്തികമായി വാണിജ്യ വായ്പാ വിതരണ പ്രക്രിയ  കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയിന്‍ പറഞ്ഞു.കൂടുതല്‍ സാമ്പത്തിക അച്ചടക്കമുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളെ കണ്ടെത്താനും ഇതു സഹായിക്കും. സാമ്പത്തിക സ്വഭാവങ്ങള്‍ വിലയിരുത്തുന്ന കാലയളവ് 24ല്‍ നിന്നു 36 മാസമായി വര്‍ധിപ്പിക്കുകയും കൂടുതല്‍ സമഗ്രമായ കാഴ്ചപ്പാടു ലഭ്യമാക്കുകയും ചെയ്യും.റാങ്കിംഗിന് യോഗ്യമായ ബിസിനസ്സുകളുടെ എണ്ണം 12 ശതമാനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ബാങ്കുകള്‍ക്ക് മുമ്പ് റാങ്ക് ചെയ്യപ്പെടാതിരുന്നവ ഉള്‍പ്പെടെ കൂടുതല്‍ ബിസിനസ്സുകളെ വിലയിരുത്താന്‍ അവസരം നല്‍കുന്നു. റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളില്‍ 70 ശതമാനത്തിലേറെയും വായ്പ ദാതാക്കള്‍ക്കു പ്രിയങ്കരമായ റാങ്ക് സ്‌കെയിലിലാണെന്നാണ് സൂചിപ്പിക്കപ്പെടുന്നത്.

വായ്പ ദാതാക്കളുടെ വിശ്വസനീയ പങ്കാളിയായാണ് ഇപ്പോള്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ നിലകൊള്ളുന്നത്. 2017ല്‍ അവതരിപ്പിച്ച സിഎംആര്‍ വാണിജ്യ വായ്പാ നഷ്ടസാധ്യതകള്‍ വിശകലനം ചെയ്യുന്നതില്‍ വലിയ മാറ്റങ്ങളാണു വരുത്തിയത്. ഏകദേശം 60 ശതമാനത്തോളം വാണിജ്യ വായ്പകളും സിഎംആര്‍ റാങ്കിങ് അടിസ്ഥാനത്തിലാണ് നല്‍കുന്നത്. വിപണിയിലെ മാറ്റങ്ങളുടേയും പുതിയ ആവശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ സിവി സിഎംആര്‍ അവതരിപ്പിക്കുന്നത്.
വിപണിയിലെ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ സിവി സിഎംആര്‍ അവതരിപ്പിക്കുന്നതെന്നും സിവി സിഎംആര്‍ കൂടുതല്‍ വ്യക്തത നല്‍കുമെന്നും കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങളിലേക്കുള്ള വഴി തുറക്കുമെന്നും ടാറ്റാ ക്യാപിറ്റല്‍ മാനേജിങ് ഡയറക്ടരും സിഇഒയുമായ രാജീവ് സഭര്‍വാള്‍ പറഞ്ഞു. വായ്പ വിലയിരുത്തലുകള്‍ ക്രമീകരിക്കാനും അര്‍ഹതയുളള ബിസിനസുകള്‍ക്ക് വായ്പകള്‍ക്ക് അവസരം നല്‍കാനും ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ സിവി സിഎംആര്‍ സഹായിക്കുമെന്ന് എസ്വിസി കോപറേറ്റീവ് ബാങ്ക് മാനേജിങ് ഡയറ്ക്ടര്‍ രവീന്ദര്‍ സിങ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു