സിനമണ്‍ ബ്ലഷ്, കോഞ്ച് ക്രീം, ഫോഗ് ഗ്രേ, മാറ്റ് ബ്ലാക്ക്, ഷീഷാം വുഡ, സ്‌നോ വൈറ്റ് എന്നിങ്ങനെ ആറ് പുതിയ മോഡലുകളാണീ ശ്രേണിയിലുള്ളത്.
കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്‌സ് പുതിയ സൈലന്റ്‌പ്രോ ഫ് ളൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ പുറത്തിറക്കി. സിനമണ്‍ ബ്ലഷ്, കോഞ്ച് ക്രീം, ഫോഗ് ഗ്രേ, മാറ്റ് ബ്ലാക്ക്, ഷീഷാം വുഡ, സ്‌നോ വൈറ്റ് എന്നിങ്ങനെ ആറ് പുതിയ മോഡലുകളാണീ ശ്രേണിയിലുള്ളത്. രണ്ട് മടങ്ങ് കൂടുതല്‍ നിശബ്ദ പ്രകടനം, എയറോഡൈനാമിക് ഡിസൈന്‍, ശക്തമായ വായുപ്രവാഹം, ദൈര്‍ഘ്യമേറിയതും ശക്തമായതുമായ മോട്ടോര്‍ ആയുസ്സ്, പ്രീമിയം എബിഎസ് ബോഡി എന്നിവയാണ് പുതിയ സീലിംഗ് ഫാനുകളുടെ പ്രത്യേകതകള്‍. 9,799 രൂപ മുതല്‍ 16,249 രൂപവരെയാണ് വില. ആധുനിക ഇന്റീരിയറുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് സൈലന്റ്‌പ്രോ ഫ്‌ലൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ നിര്‍മിച്ചിരിക്കുന്നത്.ഫാനുകള്‍ വ്യക്തിഗത ശൈലിയുടെ ഭാഗമാണെന്നും പുതിയ ഡിസൈന്‍ പ്രകൃതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതുമാണെന്ന് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ ഹോം ഇലക്ട്രിക്കല്‍സ് ആന്‍ഡ് പമ്പ്‌സ് ബിസിനസ് മേധാവി രജത് ചോപ്ര പറഞ്ഞു.