അസിസ്റ്റഡ് ഡിജിറ്റല്‍ ഫിനാന്‍സിന്റെ ഭാവി ആസൂത്രണം ചെയ്യുന്നതിനായി സംഘടിപ്പിച്ച മീറ്റില്‍ ഫിന്‍ടെക്, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു.
കൊച്ചി: ബിസിനസ് കറസ്‌പോണ്ടന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിസിഎഫ്‌ഐ) യുമായി സഹകരിച്ച് ഗ്രാമീണ്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ഇംപാക്റ്റ് (ജിഎഫ്എസ്‌ഐ) സംഘടിപ്പിച്ച മൂന്നാമത് സിഎക്‌സ്ഒ മീറ്റ് ഗോവയില്‍ സമാപിച്ചു. അസിസ്റ്റഡ് ഡിജിറ്റല്‍ ഫിനാന്‍സിന്റെ ഭാവി ആസൂത്രണം ചെയ്യുന്നതിനായി സംഘടിപ്പിച്ച മീറ്റില്‍ ഫിന്‍ടെക്, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റില്‍ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍, ക്ലാസുകള്‍, ഇന്ററാക്ടീവ് ഫോറങ്ങള്‍ എന്നിവ നടന്നു.
നിര്‍മിത ബുദ്ധിയെക്കുറിച്ചുള്ള ക്ലാസില്‍ ഏജന്റ് നെറ്റ്‌വര്‍ക്കുകളിലെ ബിസിനസ്സ് ഫലങ്ങളുമായി നിര്‍മിത ബുദ്ധിയും ഡിസൈന്‍ പ്രക്രിയയും എങ്ങനെ സംയോജിപ്പിക്കാമെന്ന് വ്യക്തമാക്കി. സിഎക്‌സ്ഒ മീറ്റ് 2025 വിജ്ഞാന കൈമാറ്റത്തിനുള്ള ഒരു പ്ലാറ്റ്‌ഫോം എന്നതിലുപരി മാറ്റത്തിനുള്ള പ്രചോദനമായി പരിണമിച്ചതായി സംഘാടകര്‍ അറിയിച്ചു. ഓപ്പണ്‍ ഫോറത്തില്‍ ഉല്‍പ്പന്ന ബണ്ട്‌ലിംഗ്, വ്യാപാര ഏറ്റെടുക്കല്‍, പുതിയ സേവന ലൈനുകള്‍ എന്നിവ ചര്‍ച്ച ചെയ്തു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സെഷനുകളില്‍ രാഹുല്‍ ദുബെ, സൗരഭ് സിംഗ്, നന്ദിത ശര്‍മ്മ, സായി സുധ ചന്ദ്രശേഖരന്‍, സുനില്‍ കുല്‍ക്കര്‍ണി, ഭാരതി ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.