ഡിജിറ്റല്‍ സൗഹൃദങ്ങള്‍ക്ക് രൂപം നല്‍കുന്നത് ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങള്‍; പഠന റിപ്പോര്‍ട്ട് പുറത്ത്

കണക്കുകള്‍ പ്രകാരം എറണാകുളം (കേരളം) മുതല്‍ അനന്തനാഗ് (ജമ്മു കശ്മീര്‍), ജാംനഗര്‍ (ഗുജറാത്ത്) വരെയുമുള്ള ഉപയോക്താക്കള്‍ കൂടുതലായും വോയ്‌സ്‌ലെഡ് കംബാനിയന്‍ഷിപ്പുകള്‍, വാരാന്ത്യ വീഡിയോ കോളുകളിലും പ്രാദേശിക എക്‌സ്പ്രഷനുകളിലുമെല്ലാം സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത്.
കൊച്ചി: ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റല്‍ ബിഹേവിയര്‍ പാറ്റേണ്‍ രേഖപ്പെടുത്തുന്ന ‘ഇയര്‍ ഇന്‍ കോണ്‍വെര്‍സേഷന്‍ 2025’ പഠന റിപ്പോര്‍ട്ട് പുറത്തിറക്കി ഇന്ററാക്ട് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ അവതാര്‍ അധിഷ്ഠിത ഓഡിയോ സോഷ്യല്‍ ഡിസ്‌കവറി പ്ലാറ്റ്‌ഫോമായ ഫ്രണ്ട് (FRND). പ്ലാറ്റ്‌ഫോമിലെ ആകെ എന്‍ഗേജ്‌മെന്റുകളുടെ 92 ശതമാനവും ടയര്‍ 1 നഗരങ്ങള്‍ക്ക് പുറത്തുനിന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വൈകാരികവും അര്‍ത്ഥവത്തുമായ ഡിജിറ്റല്‍ സൗഹൃദങ്ങള്‍ക്ക് രൂപം നല്‍കുന്നത് ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളാണെന്ന പുതിയ കണ്ടെത്തലാണ് റിപ്പോര്‍ട്ടിലൂടെ  പുറത്തുവന്നിരിക്കുന്നത്. കണക്കുകള്‍ പ്രകാരം എറണാകുളം (കേരളം) മുതല്‍ അനന്തനാഗ് (ജമ്മു കശ്മീര്‍), ജാംനഗര്‍ (ഗുജറാത്ത്) വരെയുമുള്ള ഉപയോക്താക്കള്‍ കൂടുതലായും വോയ്‌സ്‌ലെഡ് കംബാനിയന്‍ഷിപ്പുകള്‍, വാരാന്ത്യ വീഡിയോ കോളുകളിലും പ്രാദേശിക എക്‌സ്പ്രഷനുകളിലുമെല്ലാം സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനോടകം ഇന്ത്യയില്‍ 285 മില്യണിലധികം സംഭാഷണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്രണ്ട് ആപ്പില്‍ മൊത്തം 418 മില്യണ്‍ മിനിറ്റുകള്‍ ഉപയോക്താക്കള്‍ ചെലവഴിച്ചു. തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഉപയോക്താക്കളാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സംഭാഷണങ്ങള്‍ നടത്തിയിരിക്കുന്നത്.

95 ശതമാനം പുതിയ ഉപയോക്താക്കളും മെട്രോ ഇതര പ്രദേശങ്ങളില്‍ നിന്നാണ് ചേര്‍ന്നിരിക്കുന്നത്. 79 ശതമാനം ആളുകളും മിഡ്‌ലെവല്‍, എന്‍ട്രിലെവല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവരാണ്. ഈ പ്ലാറ്റ്‌ഫോമിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോള്‍ 1247 മിനിറ്റ് (ഏകദേശം 20.3 മണിക്കൂര്‍) ആയിരുന്നു. 2025ല്‍ മാത്രം 201 മില്യണ്‍ പുതിയ സംഭാഷണങ്ങളാണ് സ്ഥാപിക്കപ്പെട്ടത്. ഓരോ ശനിയാഴ്ചയും വീഡിയോ കോളുകളില്‍ 8 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദീപാവലി ദിനത്തിലായിരുന്നു ഒരു ദിവസം നടന്ന റെക്കോര്‍ഡ് സംഭാഷണങ്ങള്‍ 4.04 ലക്ഷം സംഭാഷണങ്ങളാണ് അന്ന് രേഖപ്പെടുത്തിയത്. ‘റോസ്’, ‘ചായ്’ എന്നിവയായിരുന്നു ഏറ്റവും ജനപ്രിയമായ വെര്‍ച്വല്‍ സമ്മാനങ്ങള്‍. 2025ല്‍ ആകെ 974 മില്യണ്‍ വെര്‍ച്വല്‍ സമ്മാനങ്ങളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, മലേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ ചേരുന്നതോടെ, ഫ്രണ്ട് ആഗോളതലത്തിലും ശ്രദ്ധ നേടുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ എന്‍ഗേജ്‌മെന്റ് രീതികള്‍ അടിമുടി മാറുകയാണെന്ന് ഇന്ററാക്ട് ഗ്രൂപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭാനു പ്രതാപ് സിംഗ് തന്‍വാര്‍ പറഞ്ഞു. യുവ ഉപയോക്താക്കള്‍ നേരിട്ടുള്ളതും സുരക്ഷിതവുമായ സംഭാഷണങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഈ മാറ്റത്തിന് നേതൃത്വം നല്‍കുന്നത് മെട്രോ നഗരങ്ങളേക്കാള്‍ ഉപരി, ടയര്‍ 2  4 പ്രദേശങ്ങളാണ്. 6.9 മില്യണോളം വരുന്ന ഉപയോക്താക്കളുടെ ഡാറ്റ, ഉപയോക്തൃ സ്വഭാവം, പ്രാദേശിക ട്രെന്‍ഡുകള്‍ എന്നിവ വിശകലനം ചെയ്താണ് ‘ഇയര്‍ ഇന്‍ കോണ്‍വെര്‍സേഷന്‍ 2025’ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു