പുതിയ വെറ്റ് ആൻഡ് ഡ്രൈ വാക്വം പുറത്തിറക്കി ഡ്രീം

കൊച്ചി: സ്മാർട്ട് ഹോം ഉപകരണ നിർമാതാക്കളായ ഡ്രീം ടെക്നോളജി പുതിയ വെറ്റ് ആൻഡ് ഡ്രൈ വാക്വമായ എച്ച്12 ഡ്യുവൽ ഫ്ലെക്സ്റീച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. 44,999 രൂപ വിലയുള്ള ഉപകരണം ആമസോൺ, ഡ്രീമെയുടെ ഔദ്യോഗിക വെബ്സൈറ്റ്, ക്രോമ എന്നിവിടങ്ങളിൽ സെപ്റ്റംബർ മുതൽ ലഭ്യമാകും. തറ വൃത്തിയാക്കുന്നതിനൊപ്പം കാർപെറ്റ്, സോഫ, കർട്ടൻ, കീബോർഡ്, കാർ ഇന്റീരിയർ എന്നിവ വൃത്തിയാക്കാൻ സഹായിക്കുന്ന ആറ്-ഇൻ-വൺ സംവിധാനമാണ് പ്രധാന സവിശേഷത. 23,000 പാസ്കൽ സക്ഷൻ ശേഷിയും 180 ഡിഗ്രി ലൈ-ഫ്ലാറ്റ് രൂപകൽപ്പനയും ഉപകരണത്തിലുണ്ട്. 90 ഡിഗ്രി ചൂടുവെള്ളത്തിൽ സ്വയം വൃത്തിയാക്കുന്ന സംവിധാനവും വേർപെടുത്താവുന്ന ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തെ വാറന്റിയും രാജ്യവ്യാപക വിൽപ്പനാനന്തര സേവന പിന്തുണയും കമ്പനി പ്രഖ്യാപിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു