കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി 300 ലധികം എന്റര്‍പ്രൈസ് ഓട്ടോമേഷന്‍ സൊല്യൂഷനുകളും ആഗോളതലത്തില്‍ 250ലേറെ ക്ലയന്റുകള്‍ക്ക് സേവനങ്ങളും ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ടെന്ന് സിഇഒ ആരോമല്‍ ജയരാജ് ഷിക്കി പറഞ്ഞു
കൊച്ചി: ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത ‘മെമ്മോ’ പ് ളാറ്റ് ഫോം പുറത്തിറക്കി കൊച്ചിയിലെ തദ്ദേശീയ സോഫ്ട്‌വെയര്‍ ടീമായ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്. എഐ അധിഷ്ഠിത ഇന്റലിജന്റ് ഓട്ടോമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ മുന്‍നിര 60 പ്രൊഫഷണല്‍ സര്‍വീസ് ടീമുകളില്‍ ഒന്നെന്ന ബഹുമതി സ്വന്തമാക്കി മുന്നേറുകയാണ് ഇതിനു പിന്നിലുള്ള 15 ഓട്ടോമേഷന്‍ എഞ്ചിനീയര്‍മാരടങ്ങുന്ന സംഘം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി 300 ലധികം എന്റര്‍പ്രൈസ് ഓട്ടോമേഷന്‍ സൊല്യൂഷനുകളും ആഗോളതലത്തില്‍ 250ലേറെ ക്ലയന്റുകള്‍ക്ക് സേവനങ്ങളും ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ടെന്ന് സിഇഒ ആരോമല്‍ ജയരാജ് ഷിക്കി പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഓഫീസുള്ള കമ്പനി, വിപുലീകരണത്തിന്റെ ഭാഗമായി നാസ്ഡാക് (എന്‍ എ എസ് ഡി എ ക്യു) ഗ്രോത്ത് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള കൊച്ചി ആസ്ഥാനമായ ആദ്യ എഐ ഉത്പന്ന കമ്പനിയാകാന്‍ ലക്ഷ്യമിടുന്നു.
വളര്‍ച്ചാ മൂലധനം ഉറപ്പാക്കുന്നതിനായി മറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റുകളെയും പരിഗണിക്കുന്നതായും 2025 അവസാനത്തോടെ ഒരു മില്യണ്‍ ഡോളറിലധികം ആനുവല്‍ റിക്കറിങ് റവന്യൂ സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള ഉപഭോക്തൃ സമാഹരണം യൂറോപ്യന്‍ യൂണിയന്‍, യുഎസ് വിപണികളില്‍ കൂടി ശക്തമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ആരോമല്‍ ജയരാജ് ഷിക്കി പറഞ്ഞു.കമ്പനി ഇപ്പോള്‍ ലഘുവായതും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്ന ഫ്രെയിംവര്‍ക്ക് അവതരിപ്പിക്കുന്നു. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എഐ സഹായത്തോടെ മനുഷ്യസാന്നിധ്യം ഇല്ലാതെ തന്നെ ചെലവ് കുറഞ്ഞ ബിപിഒ കള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. .
എഐ അധിഷ്ഠിത ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമാക്കുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നതാണ് വിപ്ലവകരമായ നേട്ടം. ഇത് പൂര്‍ണ്ണമായും സൗജന്യമാണന്നതാണ് മറ്റൊരു പ്രത്യേകത.ഉയര്‍ന്ന സാമ്പത്തിക നിക്ഷേപം ആവശ്യമുള്ള പരമ്പരാഗത എഐ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് തങ്ങളുടെ സാങ്കേതികവിദ്യ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വരെ സൗജന്യമായി ലഭ്യമാക്കുന്നു. ചെലവേറിയതും സങ്കീര്‍ണ്ണവുമായ എഐ സൊല്യൂഷനുകള്‍ നിറഞ്ഞ വ്യവസായത്തില്‍ ഓട്ടോമേഷനിലൂടെ പരിവര്‍ത്തനം സൃഷ്ടിക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടോടു കൂടിയാണ് കമ്പനി യാത്ര തുടങ്ങിയതെന്ന് സിഇഒ പറഞ്ഞു.

