നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാര്‍ക്ക് മികച്ച ബാങ്കിങ് സൗകര്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം. ബാങ്കിന്റെ തന്ത്രപ്രധാന ഐടി മേഖലയിലും ഡിജിറ്റല്‍ ബാങ്കിങ്ങിലും സൈബര്‍ സെക്യൂരിറ്റിയിലും കിന്‍ഡ്രിലിന്റെ വിദഗ്ധ സേവനം ലഭ്യമാകും.
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഐടി രംഗം ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്‍ ബാങ്കിങ് മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ആഗോള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സേവന ദാതാക്കളായ കിന്‍ഡ്രിലുമായി സഹകരിക്കാന്‍ ധാരണയായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാര്‍ക്ക് മികച്ച ബാങ്കിങ് സൗകര്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം. ബാങ്കിന്റെ തന്ത്രപ്രധാന ഐടി മേഖലയിലും ഡിജിറ്റല്‍ ബാങ്കിങ്ങിലും സൈബര്‍ സെക്യൂരിറ്റിയിലും കിന്‍ഡ്രിലിന്റെ വിദഗ്ധ സേവനം ലഭ്യമാകും. ഇതോടെ, ബാങ്കിന്റെ ഐടി രംഗം പൂര്‍ണമായി ആധുനികവല്‍ക്കരിക്കും. ഇടപാടുകാരുടെ ആവശ്യങ്ങള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍, പരാതി പരിഹാര സംവിധാനം എന്നിവ കൂടുതല്‍ കാര്യക്ഷമമാകും.
ഗ്രാമീണ മേഖലയിലെ അസംഘടിത ജനവിഭാഗങ്ങള്‍ ഉള്‍പ്പടെ, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സാമ്പത്തിക വികസനമെന്ന ഇസാഫ് ബാങ്കിന്റെ കാഴ്ചപ്പാടിനെ സാങ്കേതിക പരിജ്ഞാനം നല്‍കി ശക്തിപ്പെടുത്തുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കിന്‍ഡ്രില്‍ ഇന്ത്യ പ്രസിഡന്റ് ലിംഗരാജു സവ്കര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ‘സപ്പോര്‍ട്ട് ആന്‍ഡ് ഡെലിവറി സെന്റര്‍’ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മുന്‍നിര സോഷ്യല്‍ ബാങ്കായി മാറുന്നതിനുള്ള ഇസാഫ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതാണ് കിന്‍ഡ്രിലുമായുള്ള സഹകരണമെന്ന് ഇസാഫ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോര്‍ജ് കെ ജോണ്‍ പറഞ്ഞു. ‘ഇടപാടുകാര്‍ക്ക് തടസരഹിതമായ ബാങ്കിങ് സേവനം കൂടുതല്‍ സുരക്ഷിതമായി നല്‍കാന്‍ ഇസാഫ് ബാങ്ക് എക്കാലവും പ്രതിബദ്ധരാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ വഴിയുള്ള ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റല്‍ ബാങ്കിങ് സൗകര്യം കൂടുതല്‍ മെച്ചപ്പെടും. സേവനങ്ങള്‍ വേഗത്തില്‍ നല്‍കുന്നതിനോടൊപ്പം ഇടപാടുകളിലെ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നതാണ് പങ്കാളിത്തം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.