നിക്ഷേപ ഉപദേശക സ്ഥാപനവുമായി ധനകാര്യവിദഗ്ദര്‍ 

സെബിയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ ഉപദേശ (ആര്‍ഐഎ) സ്ഥാപനമായ വസുപ്രദ ഇന്‍വെസ്റ്റ്‌മെന്റ്  അഡൈ്വസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രമുഖ ധനകാര്യ പ്രഫഷണലുകള്‍ സംഗമിക്കുന്നത്.
കൊച്ചി: ഓഹരി മേഖലയില്‍ വിദഗ്ധ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെ പ്രമുഖ ധനകാര്യ ഉപദേഷ്ടാക്കള്‍ ഒരുമിക്കുന്നു. സെബിയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ ഉപദേശ (ആര്‍ഐഎ) സ്ഥാപനമായ വസുപ്രദ ഇന്‍വെസ്റ്റ്‌മെന്റ്  അഡൈ്വസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രമുഖ ധനകാര്യ പ്രഫഷണലുകള്‍ സംഗമിക്കുന്നത്. പത്രമാസികകളിലെ ധനകാര്യ പംക്തികളിലൂടെ സുപരിചിതനായ ഓഹരി നിക്ഷേപ വിദഗ്ധന്‍  ജയ്ദീപ് മേനോനും ബാങ്കറും മൂലധനവിപണി വിദഗ്ധനുമായ ഡോ. നീലകണ്ഠന്‍ പിള്ളയുമാണു വസുപ്രദയുടെ സ്ഥാപകര്‍.കൊച്ചി ആസ്ഥാനമായ ഈ സ്ഥാപനം ഇന്ത്യയിലും വിദേശത്തും ഉള്ള നിക്ഷേപകര്‍ക്ക് സെബി നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫീ അടിസ്ഥാനത്തില്‍ ഓഹരി വിപണിയില്‍ മികച്ച ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉപദേശം നല്‍കും. ഇടപാടുകാര്‍ ഓരോരുത്തരുടെയും ആവശ്യത്തിന് ഉതകുന്ന നിക്ഷേപരീതി പരിചയപ്പെടുത്തുകയും സുതാര്യമായ ഉപദേശത്തിലൂടെ സമ്പാദ്യ വര്‍ധനയ്ക്കു സഹായിക്കുകയുമാണ് വസുപ്രദ ലക്ഷ്യമിടുന്നത്.
ജയദീപ് മേനോന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് പഠനത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മൂഡീസ് അനലിറ്റിക്‌സിന്റെ സിഐഡബഌുഎം അടക്കം നിരവധി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പാസായിട്ടുണ്ട്.

ബാങ്കിംഗില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുളള ഡോ. നീലകണ്ഠന്‍ പിള്ള, ഓപ്പറേഷണല്‍ എഫിഷ്യന്‍സി ആന്‍ഡ് സര്‍വീസ് ഡെലിവറിയില്‍ പിഎച്ച്. ഡി. എടുത്തിട്ടുണ്ട്. ബാങ്കിംഗില്‍ പുതിയ സ്‌കീമുകള്‍ അവതരിക്കാനും ബിസിനസ് കാര്യക്ഷമത ഉറപ്പാക്കാനും റെഗുലേറ്ററി സംവിധാനങ്ങള്‍ രൂപപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു. ഇടപാടുകാരുടെ ദീര്‍ഘകാല താല്‍പര്യം സംരക്ഷിക്കുന്നതിനു മുന്‍തൂക്കം നല്‍കിയാണു ഡോ. പിള്ള എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്.ബിസിനസ് വളര്‍ച്ചയേക്കാള്‍ ഉപരി,  ഇടപാടുകാരുടെ ധനകാര്യ ലക്ഷ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തുന്ന, സത്യസന്ധവും പക്ഷം പിടിക്കാത്തതും ഗവേഷണാധിഷ്ഠിതവും ആയ നിക്ഷേപ ഉപദേശത്തിന്റെ ആവശ്യം ഇവിടെയുണ്ട്. അതാണു വസുപ്രദ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇരുവരും  വ്യക്തമാക്കി.വസുപ്രദ കമ്മീഷനോ മൂന്നാം കക്ഷികളില്‍ നിന്നു പ്രതിഫലങ്ങളോ വാങ്ങുന്നില്ല. 100 ശതമാനവും ഇടപാടുകാരുടെ ധനകാര്യ ലക്ഷ്യങ്ങള്‍ മാത്രമാണ് പാലിക്കുക. അപായ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയും ഓരോ കാലയളവിലും വരുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി വിശകലനം ചെയ്തും സെബി നിര്‍ദേശപ്രകാരം രേഖാമൂലമുളള കരാറുകള്‍ ഉണ്ടാക്കിയും ആണു വസുപ്രദ പ്രവര്‍ത്തിക്കുകയെന്നും ഇവര്‍ വ്യക്തമാക്കിഅന്വഷണങ്ങള്‍ക്ക്: jaideepmenon@vasupradah.com
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു