മുന്‍നിര ഹോം ഡെക്കോറായ വിസ്മ ഹോം സൊല്യൂഷന്‍സുമായി സഹകരിച്ചാണ് സെന്റര്‍ ആരംഭിച്ചത്.
കൊച്ചി: 100 വര്‍ഷത്തിലേറെ ചരിത്രമുള്ള പ്രശസ്ത ജര്‍മ്മന്‍ അടുക്കള ബ്രാന്‍ഡായ നോള്‍ട്ടെ കുച്ചന്‍, കൊച്ചിയില്‍ ആദ്യത്തെ എക്‌സ്പീരിയന്‍സ് കേന്ദ്രം കൊച്ചിയില്‍ തുടങ്ങി. മുന്‍നിര ഹോം ഡെക്കോറായ വിസ്മ ഹോം സൊല്യൂഷന്‍സുമായി സഹകരിച്ചാണ് സെന്റര്‍ ആരംഭിച്ചത്. 15,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിവിധ കിച്ചണ്‍ ഡിസൈനുകളാണ് കൊച്ചി ഷോറൂമില്‍ ഒരുക്കുന്നത്.
ഷോറൂമിലൂടെ ഉയര്‍ന്ന നിലവാരമുള്ള ജര്‍മ്മന്‍ കരകൗശല വൈദഗ്ധ്യവും പ്രദര്‍ശിപ്പിക്കുക മാത്രമല്ല, പ്രീമിയം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയില്‍ ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസിഡ് സേവനങ്ങളും ലഭിക്കും.കൊച്ചിയിലെ ഷോറൂമിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മികച്ച ഉത്പന്നങ്ങള്‍ കാണാനും സ്പര്‍ഷിക്കാനും അനുഭവിച്ചറിയാനും സാധിക്കുമെന്ന് നോള്‍ട്ടെ എഫ്ഇസഡ്ഇ മാനേജിംഗ് ഡയറക്ടര്‍ സെല്‍വകുമാര്‍ രാജുലു പറഞ്ഞു.
നോള്‍ട്ടെ കിച്ചണിന്റെ നൂതനമായ ഹോം സൊല്യൂഷനുകളാണ് കൊച്ചിയിലെ നോള്‍ട്ടെ ഷോറൂമില്‍ പ്രദര്‍ശിപ്പിക്കുക. ഉപഭോക്താക്കളെ വീടുകളെ അവരുടെ ശൈലിയില്‍ മികച്ച സുഖസൗകര്യങ്ങളോടെ മാറ്റാന്‍ കഴിയുന്ന ഡിസൈനുകള്‍ ലഭ്യമാക്കി അവരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.