ഗ്ലോബല്‍ ഹെല്‍ത്തി വര്‍ക്ക്‌പ്ലേസ് സമ്മിറ്റുമായി ഗോദ്റെജ്

ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി നവംബര്‍ 20, 21 തീയതികളിലാണ് നടക്കുന്നത്.
കൊച്ചി: ഇന്ത്യയുടെയും ലോകത്തിന്റെയും വളര്‍ന്നുവരുന്ന ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്തി വര്‍ക്ക് പ്ലേസസ്, ആരോഗ്യ വേള്‍ഡ് എന്നിവരുമായി സഹകരിച്ച് ഗോദ്റെജ് വ്യവസായ ഗ്രൂപ്പ് മുംബൈയില്‍ രണ്ടു ദിവസത്തെ ഗ്ലോബല്‍ ഹെല്‍ത്തി വര്‍ക്ക്‌പ്ലേസ് ഉച്ചകോടിയും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിക്കുന്നു.ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി നവംബര്‍ 20, 21 തീയതികളിലാണ് നടക്കുന്നത്. ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അത്യാധുനിക തന്ത്രങ്ങള്‍ ഒരുക്കുന്നതിനായി അന്താരാഷ്ട്ര നേതാക്കള്‍, ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, വ്യവസായ സ്ഥാപനങ്ങള്‍, നയരൂപകര്‍ത്താക്കള്‍, സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്തി വര്‍ക്ക്‌പ്ലേസസ്, ആരോഗ്യ വേള്‍ഡ് എന്നീ ലാഭേച്ഛയില്ലാത്ത സംഘടനകളുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ മുന്‍ ആരോഗ്യ ആഗോള ഉച്ചകോടികളില്‍ നിന്നുള്ള പഠനങ്ങളെ അടിസ്ഥാനമാക്കി, ജോലിയുടെ ഭാവി നിരീക്ഷിക്കുക, ജോലിസ്ഥല ക്ഷേമത്തില്‍ കൃത്രിമബുദ്ധി (എഐ) സംയോജിപ്പിക്കുക, ആരോഗ്യ കേന്ദ്രീകൃത രീതികളുമായി ഇഎസ്ജി (പരിസ്ഥിതി, സാമൂഹിക, ഭരണം) ലക്ഷ്യങ്ങളെ വിന്യസിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ ഉച്ചകോടി ജോലിസ്ഥല ക്ഷേമത്തില്‍ പുതിയ ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സര്‍വീസസ് ഗ്രൂപ്പ് മേധാവി അജയ് ഭട്ട് പറഞ്ഞു.
സാംക്രമികേതര രോഗ (എന്‍സിഡി) പ്രതിരോധം, മാനസികാരോഗ്യ പിന്തുണ, സംഘടനാ സംസ്‌കാരത്തില്‍ ക്ഷേമത്തിന്റെ സംയോജനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2025ലെ സമ്മിറ്റ് ലോകമെമ്പാടുമുള്ളതും ഇന്ത്യന്‍ ജോലിസ്ഥലത്തിന്റെ പശ്ചാത്തലത്തിലും വ്യത്യസ്തമായ ആരോഗ്യ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യും. ആരോഗ്യ വേള്‍ഡിന്റെ ‘മൈ താലി’എന്ന  പോഷകാഹാര പരിപാടി, ജീവിതശൈലി പരിശീലന പരിപാടി, പുകയില രഹിത ജോലിസ്ഥലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള കോര്‍പ്പറേറ്റ് വെല്‍നസ് സംരംഭങ്ങളും മികച്ച രീതികളും സമ്മേളനം ഉയര്‍ത്തിക്കാട്ടുമെന്നും അജയ് ഭട്ട് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു