ഗ്രാന്‍ഡ് ദുബായ് സമ്മര്‍ സെയില്‍ തുടങ്ങി

ദുബായ് സമ്മര്‍ സര്‍പ്രൈസസിന്റെ (ഡിഎസ്എസ്) 28ാമത് എഡിഷന്റെ ഭാഗമായി ജൂലൈ 18ന് ആരംഭിച്ച ഗ്രാന്‍ഡ് ദുബായ് സമ്മര്‍ സെയില്‍ ഓഗസ്റ്റ് 10ന് അവസാനിക്കും.
ദുബായ്: വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും കാഴ്ചകളുമായി ദുബായ് സമ്മര്‍ ഷോപ്പിംഗ് സെയില്‍ ആരംഭിച്ചു. ദുബായ് സമ്മര്‍ സര്‍പ്രൈസസിന്റെ (ഡിഎസ്എസ്) 28ാമത് എഡിഷന്റെ ഭാഗമായി ജൂലൈ 18ന് ആരംഭിച്ച ഗ്രാന്‍ഡ് ദുബായ് സമ്മര്‍ സെയില്‍ ഓഗസ്റ്റ് 10ന് അവസാനിക്കും. സമ്മര്‍ സെയിലിന്റെ ഭാഗമായി നഗരത്തിലാകെ വൈവിധ്യവും ആകര്‍ഷകവുമായ ഓഫറുകള്‍, സമാനതകളില്ലാത്ത ഡിസ്‌കൗണ്ടുകള്‍, ആകര്‍ഷകമായ സമ്മാനങ്ങള്‍ എന്നിവ നേടാന്‍ അവസരമുണ്ട്. 3,000ത്തിലധികം സ്‌റ്റോറുകളിലും 800 പ്രമുഖ ബ്രാന്‍ഡുകളിലുമായി ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഹോംവെയര്‍, ആഡംബര വസ്തുക്കള്‍ തുടങ്ങിയവ 90% വരെ കിഴിവില്‍ ലഭ്യമാണ്. മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ദിഫ് എന്നിവയുള്‍പ്പെടെ വിവിധ ഷോപ്പിഗ് കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10വരെ സമ്മര്‍ സെയില്‍ നടക്കുന്നു.

ഔട്ട്‌ലെറ്റുകളില്‍ ഷോപ്പര്‍മാര്‍ക്ക് എക്‌സ്‌ക്ലൂസീവ് ഫ് ളാഷ് ഡിസ്‌കൗണ്ടുകള്‍, പരിമിത സമയ ഓഫറുകള്‍, തല്‍ക്ഷണ സമ്മാനങ്ങള്‍ എന്നിവയും ഫ് ളാഷ് സെയില്‍സ്, എക്‌സ്‌ക്ലൂസീവ് ഗിവ് എവേകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍ തുടങ്ങിയവയും ലഭിക്കുന്നു. ഷോപ്പിംഗ് അനുഭവം കൂടാതെ സംഗീതകോമഡി പ്രേമികള്‍ക്ക് ദുബായ് ഓപ്പറയില്‍ നതാലി ഇംബ്രൂഗ്ലിയ ലൈവ്, ഉസ്താദ് റഹത്ത് ഫത്തേ അലി ഖാനുമൊത്തുള്ള ലെഗസി ഓഫ് ദി ഖാന്‍സ്, കൊക്കകോള അരീനയില്‍ മേസി ഗ്രേ ലൈവ്, അതുല്‍ ഖത്രി ലൈവ് എന്നിവയുള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ കാണാനുള്ള അവസരവും ലഭിക്കും.ദുബായ് സമ്മര്‍ സെയിലിന്റെ ഭാഗമായി 100ലധികം ഹോട്ടലുകളില്‍ വേനല്‍ക്കാല പാക്കേജുകള്‍, പ്രത്യേക താമസ നിരക്കുകള്‍, സൗജന്യ അപ്‌ഗ്രേഡുകള്‍ തുടങ്ങിയവ നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ദുബായ് സമ്മര്‍ സര്‍പ്രൈസസ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇന്‍സ്റ്റാഗ്രാമില്‍ @DubaiFestivals ഫോളോ ചെയ്യുക.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു