കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്ഡസ്ട്രിഇന്ത്യന് ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ (സിഐഐഐജിബിസി) നല്കുന്ന ഗ്രീന്‍പ്രോ സര്‍ട്ടിഫിക്കേഷനാണ് പോളിക്യാബിന് ലഭിച്ചത്
കൊച്ചി: ഗൃഹോപയോഗ വയറുകള്‍ക്ക് (ഹൗസ്വയര്) ഗ്രീന്‍പ്രോ സര്ട്ടിഫിക്കേഷന് സ്വന്തമാക്കുന്ന കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയിലെ മുന്‍നിര കേബിള്‍സ് ആന്‍ഡ് വയേഴ്സ് നിര്‍മാതാക്കളായ പോളിക്യാബ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്ഡസ്ട്രിഇന്ത്യന് ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ (സിഐഐഐജിബിസി) നല്കുന്ന ഗ്രീന്‍പ്രോ സര്‍ട്ടിഫിക്കേഷനാണ് പോളിക്യാബിന് ലഭിച്ചത്. ഹൗസ് വെയര്‍ വിഭാഗത്തില്‍ പോളിക്യാബിന്റെ ഫ്ളാഗ്ഷിപ്പ് ഉല്‍പ്പന്നമായ പോളിക്യാബ് ഗ്രീന്‍ വയര്‍ പ്ലസിനാണ് ഈ അംഗീകാരം ലഭിച്ചത്.
സുരക്ഷ, ഈടുനില്‍പ്പ്, കുറഞ്ഞ പാരിസ്ഥിതിക ആഘാതം എന്നിവയ്ക്കുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉത്പന്നമാണ് പോളിക്യാബ് ഗ്രീന്‍ വയര്‍ പ്ലസ് എന്നും വീടുകള്‍ക്കും വാണിജ്യ പദ്ധതികള്‍ക്കും അനുയോജ്യമായ ഈ ഉല്‍പ്പന്നം 99.97% ശുദ്ധമായ ചെമ്പ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. 90 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്പന. ലെഡ് രഹിതമായതിനാല്‍, അടിയന്തിര സാഹചര്യങ്ങളില്‍ കുറഞ്ഞ തോതിലുള്ള പുക മാത്രമാണ് പുറത്തുവിടുക. .
ഗ്രീന്‍ ബില്‍ഡിങ് മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വിവിധ സര്ട്ടിഫിക്കേഷന് പ്രോഗ്രാമുകള്‍ക്ക് കീഴില്‍ 10 ബില്യണ്‍ ചതുരശ്ര അടിയില്‍ അധികം പദ്ധതികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ സുരക്ഷിതവും, ആരോഗ്യകരവും, ഹരിതവുമായ ഇടങ്ങള്‍ നിര്‍മിക്കുന്നതില്‍ ഗ്രീന്‍പ്രോ സര്‍ട്ടിഫിക്കേഷനുള്ള വയറുകള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുമാവുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

