ജിഎസ്ടി കോണ്‍ക്ലേവ് 2025 സംഘടിപ്പിച്ചു

സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവ് താജ് വിവാന്റയില്‍ സംഘടിപ്പിച്ച ജിഎസ്ടി കോണ്‍ക്ലേവ് അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്‍. വെങ്കട്ടരമണി ഉദ്ഘാടനം ചെയ്യുന്നു. ഷൈലേന്ദ്രകുമാര്‍, എസ്.കെ റഹ്മാന്‍, പി.രാജേന്ദ്രകുമാര്‍ സമീപം.
 കോണ്‍ക്ലേവിന്റെ ഉദ്ഘാടനം അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്‍. വെങ്കിട്ടരമണി നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി: എട്ടാമത് ജിഎസ്ടി ദിനാഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ കൊച്ചി ടാജ് വിവാന്തയില്‍ ജിഎസ്ടി കോണ്‍ക്ലേവ് 2025 സംഘടിപ്പിച്ചു. സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്‍. വെങ്കിട്ടരമണി നിര്‍വ്വഹിച്ചു.  ആറ് വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് നികുതി സമ്പ്രദായത്തിലെ അതിസങ്കീര്‍ണ്ണതള്‍ ഇല്ലാതാക്കിക്കൊണ്ട് ജിഎസ്ടി എന്ന വിപ്ലവകരമായ നികുതി പരിഷ്‌കാരം ഇന്ത്യയില്‍ നടപ്പക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യം ജിഎസ്ടിയുടെ നവീകരണത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നികുതി പരിഷ്‌കാരം എന്ന വെല്ലുവിളികളെ രാജ്യം അതിജീവിച്ചുവെന്നും  നിയമപരമായ വ്യക്തത, മികച്ച നിര്‍വ്വഹണ സംവിധാനങ്ങള്‍, ഭരണ പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ ഒരു രാഷ്ട്രം, ഒരു നികുതി, ഒരു വിപണി എന്ന ഇന്ത്യയുടെ ഭാവി വികസന കാഴ്ചപ്പാട് ലോകമെമ്പാടുമുള്ള നികുതി സമ്പ്രദായങ്ങളില്‍ നിര്‍ണായക സ്ഥാനത്ത് എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  ജിഎസ്ടിക്ക് കീഴിലുള്ള  നടപടിക്രമങ്ങള്‍ ലളിതമാക്കേണ്ടതുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസ് ഇന്‍ഡയറക്ട് ടാക്‌സ് കമ്മിറ്റി ചെയര്‍മാന്‍ പി.രാജേന്ദ്രകുമാര്‍ പറഞ്ഞു.
ടാക്‌സ് ഇന്ത്യ ഓണ്‍ലൈന്‍ സിഇഒയും സ്ഥാപക എഡിറ്ററുമായ ശൈലേന്ദ്ര കുമാര്‍ നികുതി വ്യവഹാത്തെക്കുറിച്ചും, നികുതി ഇളവുകളുടെ ഫലങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി. ജിഎസ്ടി നികുതി ലളിതമാക്കല്‍: പൗരന്മാരെ ശാക്തീകരിക്കല്‍’ എന്നതായിരുന്നു ജിഎസ്ടി ദിനത്തിന്റെ പ്രമേയം. ഇന്ത്യയിലുടനീളം ഈമാസം 30 വരെ ജിഎസ്ടി അവബോധ ദിനങ്ങളായും ആഘോഷിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു