ജിഎസ്ടി പേയ്‌മെന്റ്: ഡിബിഎസ് ബാങ്ക് ഇന്ത്യയെ ഏജന്‍സി ബാങ്കായി അംഗീകരിച്ചു

ആര്‍ബിഐയുടെ ഈ അംഗീകാരം ലഭിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ഇന്ത്യയിലെ ഏക പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി ഡിബിഎസ് ബാങ്ക് ഇന്ത്യ മാറി.
കൊച്ചി; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിബിഎസ് ബാങ്ക് ഇന്ത്യയെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (ജിഎസ്ടി) പേയ്‌മെന്റുകള്‍ക്കായുള്ള ഏജന്‍സി ബാങ്കായി അംഗീകരിച്ചു. ഇതോടെ ആര്‍ബിഐയുടെ ഈ അംഗീകാരം ലഭിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ഇന്ത്യയിലെ ഏക പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി ഡിബിഎസ് ബാങ്ക് ഇന്ത്യ മാറി. ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എന്റര്‍െ്രെപസുകള്‍ക്കായുള്ള ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ ഡിബിഎസ് ഐഡിയല്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണം ജിഎസ്ടി പേയ്‌മെന്റുകള്‍ നടത്താന്‍ സൗകര്യമൊരുക്കുമെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറും ഗ്ലോബല്‍ ട്രാന്‍സാക്ഷന്‍ സര്‍വീസസ്, കോര്‍പ്പറേറ്റ് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് എസ്എംഇ വിഭാഗം കണ്‍ട്രി ഹെഡുമായ ദിവ്യേഷ് ദലാല്‍ പറഞ്ഞു.

ഈ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ ജിഎസ്ടി പേയ്‌മെന്റ് രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇടപാടുകളുടെ തത്സമയ സ്റ്റാറ്റസ് അറിയാനും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പ്രത്യേക ക്ലയന്റ്് സര്‍വീസ് സേവനകളിലൂടെ  പരിഹരിക്കാനും സാധിക്കും. ഐഡിയല്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്ക് പുറമേ ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് എന്‍ഇഎഫ്ടിയോ ആര്‍ടിജിഎസ് വഴിയോ അല്ലെങ്കില്‍ ബാങ്കിന്റെ ശാഖകളില്‍ നേരിട്ടെത്തിയോ ജിഎസ്ടി  പേയ്‌മെന്റുകള്‍ നടത്താം. ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് എല്ലാ വാണിജ്യ, നിയമാനുസൃത പേയ്‌മെന്റുകളും ഏകീകരിക്കാനും ശക്തമായ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ ജിഎസ്ടി നിയമങ്ങള്‍ പാലിക്കുന്നത് കാര്യക്ഷമമാക്കാനും സാധിക്കുമെന്നും ദിവ്യേഷ് ദലാല്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു