ഓണത്തിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹയര്‍ ഇന്ത്യ 

ഏത് ഹയര്‍ ഉല്‍പ്പന്നവും വെറും ഒരു രൂപക്ക് സ്വന്തമാക്കാനുള്ള അവസരവും ഓണാഘോഷത്തിന്റെ ഭാഗമായി ലഭ്യമാണ്.
കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഗൃഹോപകരണ നിര്‍മ്മാണ കമ്പനിയായ ഹയര്‍ ഇന്ത്യ. എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, എല്‍ഇഡി ടിവി, റോബോട്ട് വാക്വം ക്ലീനര്‍, മൈക്രോവേവ് അവന്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍  സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. ഏത് ഹയര്‍ ഉല്‍പ്പന്നവും വെറും ഒരു രൂപക്ക് സ്വന്തമാക്കാനുള്ള അവസരവും ഓണാഘോഷത്തിന്റെ ഭാഗമായി ലഭ്യമാണ്. ശേഷിക്കുന്ന തുക പിന്നീട് ഇഎംഐയായി അടയ്ക്കാന്‍ സൗകര്യം ലഭിക്കും. വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ പരമാവധി 25% വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല വാറന്റി, 18 മാസം വരെ സൗകര്യപ്രദമായ തിരിച്ചടവ് പ്ലാനുകള്‍, 994 രൂപയില്‍ തുടങ്ങുന്ന  ഇഎംഐ ഓപ്ഷനുകള്‍ തുടങ്ങിയവയുടെ പ്രയോജനവും ലഭിക്കും. എല്ലാ ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു