കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച തിരഞ്ഞെടുക്കപ്പെട്ട 47 ജീവനക്കാര്‍ക്കാണ് കാറുകള്‍ സമ്മാനിച്ചത്.
കോഴിക്കോട്,: കേരളത്തിന്റെ നിര്മ്മാണവാണിജ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ഹൈലൈറ്റ് ഗ്രൂപ്പ് മുപ്പതിന്റെ നിറവില്‍. ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച 47 ജീവനക്കാര്‍ക്കായി മൊത്തം 20 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറുകള്‍ സമ്മാനമായി നല്കി കൊണ്ടാണ് കമ്പനി ഈ നേട്ടം ആഘോഷമാക്കിയത്. ഇതോടൊപ്പം, 2030 ഓടെ കേരളത്തിലുടനീളം 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും മാനേജ്മെന്റ് നടത്തി. ഈ പുതിയ പദ്ധതികളിലൂടെ കേരളത്തില്‍ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് അറിയിച്ചു. ഐടി പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, അത്യാധുനിക നഗരകേന്ദ്രങ്ങള്‍ എന്നിവയിലൂടെ കേരളത്തെ ആഗോള നിക്ഷേപ ഭൂപടത്തില്‍ മുന്‍നിരയില്‍ എത്തിക്കുകയാണ് ലക്ഷ്യം. റേഞ്ച് റോവറുകള്‍, ഔഡി ക്യൂ8, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര മോഡലുകളും ടാറ്റ ഹാരിയര്‍, കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, സ്കോഡ കൈലാക് തുടങ്ങിയ ജനപ്രിയ മോഡലുകളുമാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച തിരഞ്ഞെടുക്കപ്പെട്ട 47 ജീവനക്കാര്‍ക്കാണ് കാറുകള്‍ സമ്മാനിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിന്റെ വികസനത്തിന് മികച്ച സംഭാവനകള്‍ നല്‍കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും എക്കാലവും നിലനില്‍ക്കുന്ന മികച്ച ഇടങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്മാന് പി. സുലൈമാന്‍ വ്യക്തമാക്കി. കേരളത്തിന്റെ ഭാവിയിലുള്ള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന ഞങ്ങളുടെ പ്രഖ്യാപനങ്ങള്‍ പ്രാദേശികമായ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആഗോള സാമ്പത്തിക രംഗത്ത് കേരളത്തിന്റെ സ്ഥാനം ഉയര്‍ത്താനും സഹായിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജില്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.

