ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് :വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ള  വിദ്യാര്‍ത്ഥികള്‍ക്കാണ്  സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നത്.
കൊച്ചി: 2024-25 വര്‍ഷത്തെ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ള  വിദ്യാര്‍ത്ഥികള്‍ക്കാണ്  സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നത്. ഈ വര്‍ഷം 500  വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന്  അര്‍ഹരായി.എംബിബിഎസ്, ബി ഇ/ ബിടെക്,  ബിഎസ് സി നഴ്‌സിങ്, ബിഎസ് സി അഗ്രികള്‍ചര്‍ (ഓണേഴ്‌സ്),  എംബിഎ എന്നീ കോഴ്‌സുകളിലെ ഒന്നാം വര്‍ഷ  വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ക്കായി  സന്ദര്‍ശിക്കുക

https://www.federalbank.co.in/documents/d/guest/fhmf-scholarship-results-for-website-2024-25 ബാങ്കിന്റെ സി എസ് ആര്‍ പദ്ധതിയായി 2005 ല്‍ ആരംഭിച്ച സ്‌കോളര്‍ഷിപ്പിന് 2023  24 വരെ 1960 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായിട്ടുണ്ട്.  2024 25 സാമ്പത്തിക വര്‍ഷം ആറു സംസ്ഥാനങ്ങളില്‍ നിന്നായി 5040 അപേക്ഷകള്‍ ലഭിച്ചിരുന്നു.പിന്നാക്ക സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുകയും പ്രൊഫഷനല്‍ പഠനം പൂര്‍ത്തിയാക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുകയാണ്  സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ലക്ഷ്യം.ബാങ്കിന്റെ  സ്ഥാപകന്‍ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം 1996ല്‍ ആരംഭിച്ച ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍  ഫൗണ്ടേഷന്‍ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നതിനൊപ്പം സെമിനാറുകള്‍ സംഘടിപ്പിക്കുകയും  അടിസ്ഥാന സൗകര്യ വികസനത്തിനും  പാരിസ്ഥിതിക സാമൂഹിക ഭരണ സംബന്ധമായ നൂതനാശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും സാമ്പത്തിക പിന്തുണ നല്‍കുകയും  ചെയ്യുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു