ആഗസ്റ്റ് 22 ന് രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ ലജിതാ മോള് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കേരള റബര്‍ ലിമിറ്റഡ് എം.ഡി ഷീലാ തോമസ് മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഐ.ഡി.സി ചെയര്മാന് സി. ബാലഗോപാല്‍ ചടങ്ങില്‍ പങ്കെടുക്കും.
കൊച്ചി: ആരോഗ്യപരിചരണമേഖലയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരാല്‍ നയിക്കപ്പെടുന്ന ഇന്ത്യയിലെ ഏക പ്രദര്‍ശനമായ ‘ ഹോസ്പെക്സ് 2025’ മെഡിക്കല്‍ ഉപകരണ പ്രദര്‍ശത്തിന് ആഗസ്റ്റ് 22 ന് കാക്കനാട് കിന്‍ഫ്രാ എക്സിബിഷന് പാര്‍ക്കില്‍ തുടക്കമാകുമെന്ന് ഹോസ്പെക്സ് ഡയറക്ടര്‍മാരായ ഡോ. അരുണ്‍ കൃഷ്ണ, ഡോ.ജെ.എസ്.നിവിന്‍, ഐമെഡ് ദക്ഷിണേന്ത്യ മേധാവി രമ വേണുഗോപാല്‍, കെ.എം.സി.സി. മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ രജീഷ് ഗിരിജ രമേഷ്, ഹോസ്പെക്സ് മാര്‍ക്കറ്റിംഗ് മാനേജര്‍ പി.എസ്.സൗമ്യ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 22 ന് രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ ലജിതാ മോള് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കേരള റബര്‍ ലിമിറ്റഡ് എം.ഡി ഷീലാ തോമസ് മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഐ.ഡി.സി ചെയര്മാന് സി. ബാലഗോപാല്‍ ചടങ്ങില്‍ പങ്കെടുക്കും. ‘ആരോഗ്യപരിചരണത്തിന്റെ ഭാവി ഉപകരണങ്ങള്‍, ഡിജിറ്റല്‍, നിര്‍ണയ വിദ്യ, മെഡിക്കല്‍ ടൂറിസം, വെല്‍നസ്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ഹോസ്പെക്സ് 2025 സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, എം.എസ്.എം.ഇ മന്ത്രാലയം, കേരള ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രി പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, കേരള മെഡിക്കല്‍ ടെക്നോളജി കോണ്‍സോര്‍ഷ്യം, ടെലിമെഡിസിന്‍ സൊസൈറ്റി, അസോസിയേഷന് ഓഫ് മെഡിക്കല്‍ ഡിവൈസസ് ഇന്‍ഡസ്ട്രി , അസോസിയേഷന് ഓഫ് ഡയഗ്നോസ്റ്റിക്സ് മാനുഫാക്ചേഴ്സ് ഓഫ് ഇന്ത്യ , എംസിഎസ് മെഡിക്കല്‍ ടൂറിസം ഉള്‍പ്പെടെയുളളവയുടെ പിന്തുണയോടെ ആരോഗ്യപരിചരണമേഖലയും മെഡിക്കല്‍ സാങ്കേതിക മേഖലയും കൈകോര്‍ക്കുന്ന ‘ ഹോസ്പെക്സ് 2025 പ്രദര്‍ശം ആഗസ്റ്റ് 24 ന് സമാപിക്കും. 15 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ പ്രദര്‍ശനത്തില്‍ എത്തും. ആരോഗ്യരംഗത്തെ ഏറ്റവും ആധൂനികമായ രീതിയിലുള്ള സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പ്രദര്‍ശനത്തില്‍ അവതരിപ്പിക്കപ്പെടും. മെഡിക്കല്‍ ടൂറിസം മേഖലയിലെ സാധ്യതകള്‍ സംബന്ധിച്ച് വിദേശ പ്രതിനിധികള്‍ പ്രദര്‍ശനത്തില്‍ വിശദീകരിക്കും. ഒപ്പം കേരളത്തിലെ ആശുപത്രി മാനേജുമെന്റുകളായും ഡോക്ടര്‍മാരുമായും ചര്‍ച്ചകള്‍ നടത്താനും അവസരം ഒരുക്കും. ഒക്ടോബര്‍ 9,10 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബയോകണക്ട് 3.0 രാജ്യാന്തര സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും പ്രദര്‍ശനത്തില്‍ നടക്കും.
ആദ്യ ദിനമായ ഇന്ന് (ആഗസ്റ്റ് 22, വെള്ളി) കെ.എം.ടി.സിയുടെയും കെ.എല്‍.ഐ.പിയുടെയും ആഭിമുഖ്യത്തില്‍ ആരോഗ്യമേഖലയും വ്യവസായ മേഖലയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേക്ക് ഹോള്‍ഡേഴ്സ് കണക്ട് മീറ്റ്, ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ട് അപ്പുകള്‍, ഉള്‍പ്രദേശങ്ങളിലെ രോഗീപരിചരണം ഉള്‍പ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ട്അപ്പ് പിച്ച് ആന്റ് ഡെമോ സെക്ഷന്‍ എന്നിവ ഉണ്ടായിരിക്കും.ബയോമെഡിക്കല്‍ ആന്റ് പര്‍ച്ചേസ് മാനേജേഴ്സ് വര്‍ക്ക് ഷോപ്പ്, മെഡിക്കല്‍ ടൂറിസം റൗണ്ട് ടേബിള്‍ ചര്‍ച്ച എന്നിവ നടക്കും. വൈകിട്ട് ഏഴിന് കലൂര്‍ ഐ.എം.എ ഹൗസില്‍ ഫങ്ഷണല്‍ മെഡിസിന് ബോധവല്‍ക്കരണവും കേരള ചാപ്റ്റര്‍ ഉദ്ഘാടനവും നടക്കും. നാളെ ( ആഗസ്റ്റ്് 23) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആരോഗ്യ പരിപാലനുവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.ഡയഗ്നോസിസ് രംഗത്തെ എ.ഐയുടെ സാധ്യതകളെക്കുറിച്ച് ഡോ.എ.വേലുമണി പ്രഭാഷണം നടത്തും. വിദേശ പ്രതിനിധികളുമായുള്ള ബി ടു ബി മീറ്റിംഗുകള്‍, ആശുപത്രികളുമായി സംവാദം, ആധുനിക മാര്‍ക്കറ്റിംഗ് സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആരോഗ്യ വിദഗ്ദര്‍ എന്നിവര്‍ക്കായി എത്തിക്കല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്ഷോപ്പ് ഉണ്ടാകും. വൈകിട്ട് ഏഴിന് ആരോഗ്യപരിപാലന രംഗത്തെ വിവിധ തലങ്ങളിലെ മികവുകള്‍ക്ക് ഹോസ്പെക്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡുകളുടെ വിതരണം നടക്കും ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡോ.എ. വേലുമണിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് കലാസന്ധ്യയും ഉണ്ടാകും. സമാപന ദിവസമായ 24 ന് ആശുപത്രികള്‍ക്കുളള എഫ് ഐ ടി സ്ട്രാറ്റജികള്‍, വളര്‍ച്ച, ഫണ്ടിംഗ് എന്നിവ സംബന്ധിച്ച് കോണ്‍ക്ലേവ് നടക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെ എക്സിബിറ്റര്‍മാരുമായും വിദേശ പ്രതിനിധികളുമായുളള ബിടുബി സംവാദവും ഉണ്ടായിരിക്കും.


