ലേസര്‍ എം300 ശ്രേണി പുറത്തിറക്കി എച്ച്പി 

മിതമായ വിലയില്‍ വേഗതയേറിയ ഓട്ടോഡ്യൂപ്ലെക്‌സ് പ്രിന്റിംഗ്, മികച്ച പ്രിന്റ് ഗുണനിലവാരം, ഊര്‍ജ്ജ ഉപഭോഗത്തിലെ കാര്യക്ഷമത, 3000 പേജുകള്‍ വരെ നല്‍കുന്ന ടോണര്‍ എന്നിവ ഉറപ്പ് നല്‍കുന്നുതാണ് അഞ്ച് മോഡലുകള്‍ ഉള്‍പ്പെടുന്ന ഈ പുതിയ ശ്രേണിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: ഉയര്‍ന്ന അളവിലുള്ള പ്രിന്റിംഗിനായി നിര്‍മ്മിച്ച ഓട്ടോഡ്യൂപ്ലെക്‌സ് പ്രിന്റിംഗ് സംവിധാനമുള്ള ലേസര്‍ എം300 ശ്രേണി എച്ച്പി പുറത്തിറക്കി. മിതമായ വിലയില്‍ വേഗതയേറിയ ഓട്ടോഡ്യൂപ്ലെക്‌സ് പ്രിന്റിംഗ്, മികച്ച പ്രിന്റ് ഗുണനിലവാരം, ഊര്‍ജ്ജ ഉപഭോഗത്തിലെ കാര്യക്ഷമത, 3000 പേജുകള്‍ വരെ നല്‍കുന്ന ടോണര്‍ എന്നിവ ഉറപ്പ് നല്‍കുന്നുതാണ് അഞ്ച് മോഡലുകള്‍ ഉള്‍പ്പെടുന്ന ഈ പുതിയ ശ്രേണിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ചെറുകിട ഇടത്തരം വാണിജ്യസ്ഥാപനങ്ങള്‍, പ്രിന്റ് ഷോപ്പുകള്‍, വളര്‍ന്നുവരുന്ന ബിസിനസുകള്‍ എന്നിവയ്ക്കായി രൂപകല്‍പന ചെയ്ത ഇവ കുറഞ്ഞ പരിപാലനം നിരക്കും മിനിറ്റില്‍ 30 പേജ് (30 പിപിഎം) വരെ പ്രിന്റ് ചെയ്യുവാനും കഴിയുന്നവയാണ്.എച്ച്പി ഇസ്‌റ്റോറില്‍ ലഭ്യമായ ശ്രേണിയിലെ ഈ അഞ്ച് മോഡലുകളിലെ എച്ച്പി ലേസര്‍ എം.എഫ്.പി 323 എസ്.ഡി.എന്‍.ഡബ്ലിയു 35,250 രൂപയ്ക്കും ലേസര്‍ എം.എഫ്.പി 323 ഡി.എന്‍.ഡബ്ലിയു 31,500 രൂപയ്ക്കും ലേസര്‍ എം.എഫ്.പി 323 ഡി 29,250 രൂപയ്ക്കും ലേസര്‍ 303ഡിഡബ്ലിയു 22,500 രൂപയ്ക്കും ലേസര്‍ 303ഡി 20,250 രൂപയ്ക്കും ലഭിയ്ക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു