കളര്‍കോട്ടഡ് സ്റ്റീല്‍ ഉല്‍പന്നങ്ങളുമായി ടാറ്റ ബ്ലൂസ്‌കോപ്പ് സ്റ്റീല്‍

ഉപ്പു നിറഞ്ഞ തീരദേശങ്ങള്‍ മുതല്‍ വെള്ളപ്പൊക്ക ബാധിതമായ പ്രദേശങ്ങള്‍ വരെ, ഉയര്‍ന്ന നിലവാരത്തില്‍ പ്രതിരോധ ശേഷിയും ഭംഗിയുമുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ടാറ്റാ ബ്ലൂസ്‌കോപ്പ് സ്റ്റീലിന്റെ മാര്‍ക്കറ്റിംഗ് മേധാവി പ്രിയ രാജേഷ് പറഞ്ഞു.
കൊച്ചി: സ്റ്റീല്‍ നിര്‍മ്മാതാക്കളായ ടാറ്റാ ബ്ലൂസ്‌കോപ്പ് സ്റ്റീല്‍, കേരളത്തിലേക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കളര്‍കോട്ടഡ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ഉപ്പു നിറഞ്ഞ തീരദേശങ്ങള്‍ മുതല്‍ വെള്ളപ്പൊക്ക ബാധിതമായ പ്രദേശങ്ങള്‍ വരെ, ഉയര്‍ന്ന നിലവാരത്തില്‍ പ്രതിരോധ ശേഷിയും ഭംഗിയുമുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ടാറ്റാ ബ്ലൂസ്‌കോപ്പ് സ്റ്റീലിന്റെ മാര്‍ക്കറ്റിംഗ് മേധാവി പ്രിയ രാജേഷ് പറഞ്ഞു.

കമ്പനിയുടെ കളര്‍ബൗണ്ട് , സിന്‍കാലം , ഡുറാഷൈന്‍ എന്നീ ഉല്‍പന്നങ്ങളാണ് കേരളത്തിലെ വിവിധ കാലാവസ്ഥകള്‍ക്ക് അനുയോജ്യമായ രീതിയില്‍ വിപണിയിലെത്തിക്കുന്നത്. കളര്‍ബൗണ്ട് സ്റ്റീല്‍, തെര്‍മാടെക്  സാങ്കേതികവിദ്യയുടെ സഹായത്തോടെ താപനിലയില്‍ 6 ഡിഗ്രി വരെ കുറവ് ഉറപ്പുവരുത്തുന്നു. അതിനാല്‍ തന്നെ കേരളത്തിലെ ചൂട്ഭീഷണി ഉള്ള പ്രദേശങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തണുപ്പുള്ള അന്തരീക്ഷം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. തീരദേശപ്രദേശങ്ങളിലെ ഉപ്പുകാറ്റ് പിടിയ്ക്കുന്ന സാഹചര്യങ്ങള്‍ക്കായി സിന്‍കാലം സ്റ്റീല്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇതിനകം തന്നെ കേരളത്തിലെ ഗ്രാമീണ, അര്‍ബന്‍ മേഖലകളില്‍ ഡൂറാഷൈന്‍ റൂഫിംഗ് ഷീറ്റുകള്‍ പ്രചാരത്തിലുണ്ടെന്നും പ്രിയ രാജേഷ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു