പുതിയ ബിസിനസിന്റെ മൂല്യം 24.5 ശതമാനം വര്‍ധനവോടെ 1049 കോടി രൂപയിലും എത്തിയിട്ടുണ്ട്. പുതിയ ബിസിനസുകളിലൂടെയുള്ള പരിരക്ഷാ തുക വാര്‍ഷികാടിസ്ഥാനത്തില്‍ 19.3 ശതമാനം വളര്‍ന്ന് 6.77 ലക്ഷം കോടി രൂപയിലും എത്തിയിട്ടുണ്ട്.
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ അറ്റാദായം 26 ശതമാനം വര്‍ധനവോടെ 601 കോടി രൂപയിലെത്തി. പുതിയ ബിസിനസിന്റെ മൂല്യം 24.5 ശതമാനം വര്‍ധനവോടെ 1049 കോടി രൂപയിലും എത്തിയിട്ടുണ്ട്. പുതിയ ബിസിനസുകളിലൂടെയുള്ള പരിരക്ഷാ തുക വാര്‍ഷികാടിസ്ഥാനത്തില്‍ 19.3 ശതമാനം വളര്‍ന്ന് 6.77 ലക്ഷം കോടി രൂപയിലും എത്തിയിട്ടുണ്ട്.
ലൈഫ് ഇന്‍ഷുറന്‍സ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനായി അടുത്തിടെ വരുത്തിയ ജിഎസ്ടി പരിഷ്ക്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അനൂപ് ബഗ്ചി പറഞ്ഞു. പ്രീമിയം തുകയില്‍ നേട്ടമുണ്ടാക്കുന്ന വിധത്തില്‍ ഈ ആനുകൂല്യങ്ങള്‍ തങ്ങള്‍ ഉപഭോക്താക്കളിലേക്കു കൈമാറിയിട്ടുണ്ട്. ലൈഫ് ഇന്‍ഷുറന്‍സില്‍ നല്കിയ ജിഎസ്ടി ഇളവുകള്‍ ക്രിയാത്മക പ്രതികരണം സൃഷ്ടിച്ചതായാണ് പ്രാഥമിക പ്രവണതകള്‍ സൂചിപ്പിക്കുന്നതെന്നും റീട്ടെയില്‍ വിഭാഗത്തിലുള്ള പരിരക്ഷാ പോളിസികളിലാണ് ഇതിന്റെ പ്രതിഫലനം കൂടുതല്‍ ദൃശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

