ക്രിസില്‍ ബിബിബി സ്റ്റേബിള്‍ റേറ്റിംഗുള്ള ഈ എന്‍സിഡി ഇഷ്യു 2025 ഓഗസ്റ്റ് 13 വരെ ലഭ്യമായിരിക്കുമെന്ന് ഐസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാറും, ഡയറക്ടറും സിഇഒയുമായ ഉമ അനില്‍കുമാറും പറഞ്ഞു
കൊച്ചി: സുരക്ഷിതമായ നിക്ഷേപത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്നതിനുള്ള അവസരവുമായി ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ സെക്യൂര്‍ഡ് റെഡീമബിള്‍ നോണ്‍കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചര്‍ (എന്‍സിഡി) ഇഷ്യൂ ജൂലൈ 31ന് ആരംഭിക്കുന്നു. ക്രിസില്‍ ബിബിബി സ്റ്റേബിള്‍ റേറ്റിംഗുള്ള ഈ എന്‍സിഡി ഇഷ്യു 2025 ഓഗസ്റ്റ് 13 വരെ ലഭ്യമായിരിക്കുമെന്ന് ഐസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാറും, ഡയറക്ടറും സിഇഒയുമായ ഉമ അനില്‍കുമാറും പറഞ്ഞു. ഒരു എന്‍സിഡിക്ക് 1000 രൂപയാണ് മുഖവില. 10 സ്കീമുകളിലായി 10 ഓപ്ഷനുകളോടുകൂടിയ (10 ഐഎസ് ഐ എന്കള്) ഈ ഇഷ്യൂവില്‍ 10.50% മുതല്‍ 12.00% വരെയാണ് പലിശ നിരക്ക്. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയാണ്. ഇതിലൂടെ ഈ അവസരം കൂടുതല്‍ നിക്ഷേപകരിലേക്ക് എത്തുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുക എന്നതാണ് ഐസിഎല്‍ ഫിന്‍കോര്‍പിന്റെ പ്രധാനലക്ഷ്യം. ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും അവര്‍ക്കായി ഉപയോഗിക്കുവാനുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ് ലക്ഷ്യമിടുന്നത്.
കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാന്‍ ഐസിഎല്‍ ഫിന്‍കോര്‍പ് നിക്ഷേപകരെ ക്ഷണിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. മുന്‍ എന്‍സിഡി ഇഷ്യൂകളെ പിന്തുണച്ചതിനും, അവയെല്ലാം വിജയകരമായി ഓവര്സബ്സ്ക്രൈബിംഗ് വരെ എത്തിച്ചതിനും, അതിനു പിന്നിലെ കാരണക്കാരായ നിക്ഷേപകരോട് ഐസിഎല്‍ ഫിന്‍കോര്‍പ്പ് നന്ദി പറയുന്നു. ഉപഭോക്താക്കള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ഐസിഎല്‍ ഫിന്‍കോര്‍പ്പ് വലിയ ബഹുമതിയും പ്രചോദനമായും കാണുന്നു. ഈ നിരന്തര പിന്തുണ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും മാറുന്ന കാലഘട്ടത്തിനനുസൃതമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനും ഐസിഎല്‍ ഫിന്‍കോര്‍പ്പിന് കരുത്ത് പകരുന്നുവെന്നും ഇരുവരും വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പിന്, കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ശക്തമായ സാന്നിദ്ധ്യമുണ്ട്. കൂടാതെ തമിഴ്നാട്ടില്‍ 92 വര്‍ഷത്തിലേറെ സേവനമുള്ള ബിസ്ഇ ലിസ്റ്റഡ് എന്‍ബിഎഫ്സിയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സിനെ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഏറ്റെടുത്തിട്ടുണ്ട്. കല്‍ക്കത്ത ആസ്ഥാനമായുള്ള ലനസേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡിനെയും ഏറ്റെടുത്തിരിക്കുന്നു. 1995ല്‍ സ്ഥാപിതമായ ഈ എന്‍ബിഎഫ്സി, വിശ്വാസം, സുതാര്യത, ഉപഭോക്തൃ കേന്ദ്രീകൃത സാമ്പത്തിക സേവനങ്ങള്‍ എന്നിവയുടെ പാരമ്പര്യത്തിന് പേരുകേട്ടതാണെന്നും ഇവര്‍ വ്യക്തമാക്കി. ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, ഇന്‍വെസ്റ്റ്മെന്റ്സ്, ബിസിനസ്സ് ലോണ്‍, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവല്‍ ആന്റ് ടൂറിസം, ഫാഷന്‍, ഹെല്‍ത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്.

