ഇരിങ്ങാലക്കുടയെ ആവേശത്തിലാഴ്ത്തി ‘ ഒന്നിച്ചോണം പൊന്നോണം ‘ 

ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ തിരി തെളിയിച്ച് ഐ.സി.എല്‍ ഫിന്‍കോര്‍പ് എം.ഡി അഡ്വ.കെ. ജി അനില്‍കുമാര്‍ ആഘോഷത്തിന് തുടക്കമിട്ടു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയെ ആവേശത്തിലാഴ്ത്തി ഐ.സി.എല്‍ ഫിന്‍കോര്‍പ് ഒരുക്കിയ ഒന്നിച്ചോണം പൊന്നോണം പരിപാടി. കുടവയര്‍ കുലുക്കി അരമണിയുടെ ശബ്ദമുയര്‍ത്തി പുലികളും, കുമ്മാട്ടി കൂട്ടവും,തെയ്യവും കാവടിയും ഉള്‍പ്പെടെയുള്ള കലാപൂരങ്ങള്‍ ഇരിങ്ങാലക്കുടയിലെ വീഥികള്‍ കീഴടക്കിയപ്പോള്‍ ആബാലവൃദ്ധം ജനങ്ങള്‍ക്ക് അത് വേറിട്ട അനുഭവമായി മാറി. പഞ്ചാവാദ്യവും,നാസിക്ക് ഡോളും,ഡീജെ വാഹനവും ശബ്ദവിന്യാസം കൊണ്ട് നഗരത്തില്‍ അക്ഷാരാര്‍ത്ഥത്തില്‍ താളങ്ങളുടെ   പെരുമഴ പെയ്യിച്ചു.  ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ തിരി തെളിയിച്ച് ഐ.സി.എല്‍ ഫിന്‍കോര്‍പ് എം.ഡി അഡ്വ.കെ. ജി അനില്‍കുമാര്‍ ആഘോഷത്തിന് തുടക്കമിട്ടു.
തുടര്‍ന്ന് തിരുവാതിര കളി മത്സരം നടന്നു. ഐസിഎല്‍ ഫോന്‍കോര്‍പ് ഓള്‍ടെം ഡയറക്ടര്‍ ഉമ അനില്‍കുമാര്‍ ഘോഷയാത്ര ഫ് ളാഗ് ഓഫ് ചെയ്തു.രാഷ്ട്രീയ സാംസ്‌ക്കാരിക പൊതു രംഗത്തെ നിരവധി പ്രമുഖര്‍ ഘോഷയാത്രയില്‍ അണിനിരന്നു. നഗരവീഥികളുടെ ഇരുവശങ്ങളിലും ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു.സിനിമാറ്റിക് ഡാന്‍സ് മത്സരവും ഇതിനിടയിലായി നടന്നു.ഇരിങ്ങാലക്കുടയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന ഓണഘോഷയാത്രയായി ഐ സി എല്‍ ഫിന്‍കോര്‍പ് ഒന്നിച്ചോണം പൊന്നോണം പരിപാടി മാറി. നഗരസഭ മൈതാനത്തിന് സമീപത്തെ സിന്ധു കണ്‍വെന്‍ഷന്‍ സെന്ററിന്‍ നടന്ന സമാപന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ ജോസഫ്, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി.കെ ഗോപി,ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ടി വി. ചാര്‍ളി, അബ്ദുള്‍ ഹഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു