ഇന്ത്യയിലെ പ്രമുഖ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഗോവയില്‍ റീജ്യണല്‍ ഓഫിസും അഞ്ചു ബ്രാഞ്ചുകളും തുറന്നതോടെ പടിഞ്ഞാറെ ഇന്ത്യയിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുകയാണ്.
ഗോവ: പടിഞ്ഞാറെ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിച്ച് ഐസിഎല്‍ ഫിന്‍കോര്‍പ്പ്. ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റ എന്‍ ഐ ഡി സി സി ഹെല്‍പ് സെന്റര്‍, റീജ്യണല്‍ ഓഫിസ്, പുതിയതായി ആരംഭിക്കുന്ന അഞ്ചു പുതിയ ശാഖകള്‍ എന്നിവയുടെ ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിര്‍വ്വഹിച്ചു. ഐസിഎല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും എല്‍എസിടിസി ഗുഡ് വില്‍ അംബാസിഡറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍, എന്‍ ഐ ഡി സി സി നാഷണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുബീഷ് വാസുദേവ്, ഫിന്‍കോര്‍പ്പ് സിഇഒ ഉമ അനില്‍കുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, സി.എഫ്.ഒ മാധവന്‍കുട്ടി തെക്കേടത്ത്, എച്ച്ആര്‍ ഹെഡ് സാം എസ് മാളിയേക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനാഥരായ 100 വിദ്യാര്‍ഥികളുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കുകയും വനിതകളുടെ ഉന്നമനത്തിനായി 25 തയ്യല്‍ മെഷീനുകളും കൂടാതെ 500 റൈസ് കിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഇന്ത്യയിലെ പ്രമുഖ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഗോവയില്‍ റീജ്യണല്‍ ഓഫിസും അഞ്ചു ബ്രാഞ്ചുകളും തുറന്നതോടെ പടിഞ്ഞാറെ ഇന്ത്യയിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുകയാണ്. പുതിയ ബ്രാഞ്ചുകള്‍ക്കൊപ്പം എന്‍ഐഡിസിസി ഹെല്‍പ്പ് സെന്ററും ഐസിഎല്‍ ഫിന്‍കോര്‍പ്പ് ജനങ്ങള്‍ക്കായി തുറന്നതോടെ പ്രാദേശിക സംരംഭകര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി ലഭ്യമാകാന്‍ സാധിക്കും.

