കൊച്ചി ഇടപ്പള്ളിയില്‍ ഒബ്രോണ് മാളിന് എതിര് വശത്തായി സ്ഥിതി ചെയ്യുന്ന ജെയിന് ചേംബേഴ്സ് ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ഉദ്ഘാടനം 17 ന് വൈകുന്നേരം 4 .15 മണിക്ക് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കും.
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് അനക്സ് ആഗസ്റ്റ് 17 ന് തുറക്കും. കൊച്ചി ഇടപ്പള്ളിയില്‍ ഒബ്രോണ് മാളിന് എതിര് വശത്തായി സ്ഥിതി ചെയ്യുന്ന ജെയിന് ചേംബേഴ്സ് ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ഉദ്ഘാടനം 17 ന് വൈകുന്നേരം 4 .15 മണിക്ക് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കും. ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കു.
ഹൈബി ഈഡന് എം. പി, ഉമാ തോമസ് എം. എല്‍. എ. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഹോള്‍ടൈം ഡയറക്ടറും സിഇഒ യുമായ ഉമ അനില്‍കുമാര്‍, ജി.സി. ഡി. എ ചെയര്മാന് കെ. ചന്ദ്രന് പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ ശാന്താ വിജയന് എന്നിവര്‍ പങ്കെടുക്കും. വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ട സ്ഥാപനം കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, തെലുങ്കാനാ, ഗോവ, ഒഡീഷാ, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ വ്യാപിപ്പിച്ച ഐ.സി.എല്‍ ഫികോര്‍പ് ഇന്ത്യയൊട്ടാകെ ബ്രാഞ്ചുകള്‍ തുറക്കുന്നതിനുള്ള പ്രയാണത്തിലാണെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍ കുമാര്‍, ഹോള്‍ടൈം ഡയറക്ടറും സിഇഒ യുമായ ഉമ അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.

