100 രൂപയ്ക്ക് വെറും 75 പൈസ എന്ന പ്രതിമാസ പലിശയിലാണ് ഇത് നല്‍കുന്നതെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍, ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഇഒ ഉമ അനില്‍കുമാര്‍ എന്നിവര്‍ വ്യക്തമാക്കി.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോണ്‍ ബാങ്കിങ്ങ് ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഇഎംഐ സ്കീം അടിസ്ഥാനത്തില്‍ ഒമ്പത് ശതമാനം കുറഞ്ഞ വാര്‍ഷിക പലിശ നിരക്കില്‍ സ്വര്ണ്ണവായ്പാ പദ്ധതി ലഭ്യമാക്കുന്നു.
100 രൂപയ്ക്ക് വെറും 75 പൈസ എന്ന പ്രതിമാസ പലിശയിലാണ് ഇത് നല്‍കുന്നതെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍, ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഇഒ ഉമ അനില്‍കുമാര്‍ എന്നിവര്‍ വ്യക്തമാക്കി. മൂന്നു പതിറ്റാണ്ടിലേറെയായി വിശ്വാസ്യതയും ഉപഭോക്തൃകേന്ദ്രീകൃതമായ സമീപനമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് പിന്തുടരുന്നത്. ഇന്ത്യയിലുടനീളം 300 ലധികം ശാഖളിലായി 35 ലക്ഷം ഉപഭോക്താക്കള്‍ ഇതിനുദാഹരണമാണെന്നും ഇവര്‍ വ്യക്തമാക്കി.
തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഐസിഎല്‍ ഫിന്‍കോര്‍പ് എല്ലാ സംസ്ഥാനങ്ങളിലും വിവിധ ബ്രാഞ്ചുകള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനം ആംഭിച്ചു കഴിഞ്ഞു. ഇത് വഴി രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് സേവനങ്ങള്‍ നേരിട്ട് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സുരക്ഷിതമായ സാമ്പത്തിക ഭാവിയിലേക്ക് ഉപഭോക്താക്കളെ നയിക്കുന്നതിനുള്ള കമ്പനിയുടെ അര്‍പ്പണബോധവും, വിശ്വസ്തതയും ഇത് അടിവരയിടുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ദല്‍ഹി, പശ്ചിമ ബംഗാള്‍, ഗോവ, രാജസ്ഥാന് എന്നിവിടങ്ങളില്‍ ശാഖകളുള്ള സാമ്പത്തിക മേഖലയിലെ വിശ്വസ്ത പങ്കാളിയായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് മാറിക്കഴിഞ്ഞു. ആര്‍ക്കും ആശ്രയിക്കാവുന്ന രീതിയില്‍ സാമ്പത്തിക സേവനങ്ങള്‍ നല്കുന്നതില് മാത്രമല്ല അവരുടെ അഭിവൃദ്ധിക്കുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഐസിഎല്‍ ഫിന്‍കോര്‍പ് പ്രതിജ്ഞാബദ്ധരാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ടോള്‍ഫ്രീ: 1800 31 333 53 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.iclfincorp.com സന്ദര്‍ശിക്കുകയോ ചെയ്യുക

