ദേശീയ തലത്തില്‍, റിലയന്‍സ് ജിയോ 32.49 ലക്ഷം വയര്‍ലെസ് ഉപഭോക്താക്കളെയും 2.12 ലക്ഷം വയര്‍ലൈന്‍ ഉപഭോക്താക്കളെയും പുതിയതായി നേടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വളര്‍ച്ച തുടര്‍ന്നു
കൊച്ചി: കേരളത്തില്‍, ജിയോ 66,000 പുതിയ മൊബൈല്‍ ഉപഭോക്താക്കളെ ചേര്‍ത്തതോടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 1.1 കോടിയായി ഉയര്‍ന്നുെവന്ന് റിലയന്‍സ് ജിയോ അധികൃതര്‍. വയര്‍ലൈന്‍ വിഭാഗത്തിലും ജിയോ 14,841 പുതിയ ഉപഭോക്താക്കളെ ചേര്‍ത്തു, ഇതോടെ കേരളത്തിലെ മൊത്തം ജിയോ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണം 5.41 ലക്ഷമായി. ദേശീയ തലത്തില്‍, റിലയന്‍സ് ജിയോ 32.49 ലക്ഷം വയര്‍ലെസ് ഉപഭോക്താക്കളെയും 2.12 ലക്ഷം വയര്‍ലൈന്‍ ഉപഭോക്താക്കളെയും പുതിയതായി നേടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വളര്‍ച്ച തുടര്‍ന്നു . ഫിക്‌സ്ഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ വര്‍ധനവോടെ, റിലയന്‍സ് ജിയോയുടെ മൊത്തം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ആദ്യമായി 50 കോടി കടന്നു. 50.64 കോടിയാണ് ഇപ്പോഴത്തെ മൊത്തം ഉപഭോക്തൃസംഖ്യ.രാജ്യത്തെ മൊത്തം ടെലികോം ഉപഭോക്തൃസംഖ്യ സെപ്റ്റംബറില്‍ നേരിയ തോതില്‍ ഉയര്‍ന്ന് 122.89 കോടിയായി. ഇതില്‍ 118.23 കോടി വയര്‍ലെസ് ഉപഭോക്താക്കളും 4.66 കോടി വയര്‍ലൈന്‍ ഉപഭോക്താക്കളുമാണ്. ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 99.56 കോടിയായി.

