ബിസിനസ്സുകാര്‍ക്ക് അവരുടെ ബിസിനസ് മേഖല കൂടതല്‍ വികസിപ്പിക്കാനും പങ്കാളിത്തങ്ങള്‍ സൃഷ്ടിച്ച് അതുവഴി വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വിധത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
കൊച്ചി: ബിസിനസ്സ് മേഖലയിലെ റൊട്ടേറിയന്‍മാരുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ നാലാം പതിപ്പ് ഇന്‍ക്രിബ് 4 ബിസിനസ്സ് നെറ്റ് വര്‍ക്കിംഗ് ആര്‍.എം.ബി കൊച്ചിന്‍ ചാപ്ടര്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 8, 9 തീയതികളില്‍ കൊച്ചി ഹോട്ടല്‍ മാരിയറ്റില്‍ നടക്കും. ബിസിനസ്സുകാര്‍ക്ക് അവരുടെ ബിസിനസ് മേഖല കൂടതല്‍ വികസിപ്പിക്കാനും പങ്കാളിത്തങ്ങള്‍ സൃഷ്ടിച്ച് അതുവഴി വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വിധത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
പരസ്പരം ആശയവിനിമയത്തിലൂടെ സഹായ സഹകരങ്ങള്‍ നല്‍കി കൂടുതല്‍ വളര്‍ച്ചയും വികാസവും കൈവരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 300 ഓളം ബിസിനസ്സുകാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സ്ഥാപന മേധാവികളാണ് സമ്മേളനത്തിന് എത്തുന്നത്. ബിസിനസ് മേഖല സംബന്ധിച്ച് ആഴത്തില്‍ പഠിക്കാന്‍ സാധിക്കുന്നതിനൊപ്പം ക്യൂറേറ്റഡ് ബിടുബി നെറ്റ്‌വര്‍ക്കിംഗിനുമായി സംരംഭക ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കളുടെ സംഗമം കൂടിയായിരിക്കും ആര്‍.എം.ബി കൊച്ചിന്‍ ചാപ്ടര്‍ കണ്‍വെന്‍ഷനെന്ന് സംഘാടകര്‍ വ്യക്തമാക്കി.രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും 91 99464 40293 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടര്‍ അറിയിച്ചു.

