കളമശേരിയിലെ കോര്‍പറേറ്റ് ഓഫീസിന് മുന്നിലാണ് ടെക്സ്റ്റൈല്‍ സ്ട്രീറ്റ് ആര്‍ട്ട് ശൈലിയില്‍ ഒരുക്കിയ ‘സ്മൈലിംഗ് ട്രീ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ട് ഇന്സ്റ്റലേഷന്.
കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി തണല്‍മരത്തില്‍ തുണിവേസ്റ്റുകല് ഉപയോഗിച്ച് പൂക്കളങ്ങള്‍ ഒരുക്കി ഇന്‍ഡെല്‍ മണി. കളമശേരിയിലെ കോര്‍പറേറ്റ് ഓഫീസിന് മുന്നിലാണ് ടെക്സ്റ്റൈല്‍ സ്ട്രീറ്റ് ആര്‍ട്ട് ശൈലിയില്‍ ഒരുക്കിയ ‘സ്മൈലിംഗ് ട്രീ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ട് ഇന്സ്റ്റലേഷന്. തുണി ഫാക്ടറികളില്‍ നിന്നുള്ള ഉപയോഗശൂന്യമായ നൂലുകളും മറ്റുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കലയെ പരിസ്ഥിതി സൗഹൃദ സന്ദേശത്തിനായി ഉപയോഗിക്കുക എന്ന ഈ ആശയം കമ്പനി സിഇഒ ഉമേഷ് മോഹനനാണ് മുന്നോട്ടു വച്ചത്. ഇന്‍ഡല്‍ മണിയുടെ കോര്‍പറേറ്റ് ആസ്ഥാനം മരങ്ങള്‍ മുറിച്ചു നീക്കാതെ സംരക്ഷിച്ചുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

