ആഗോള സംഘര്‍ഷങ്ങളും പകരം തീരുവ നിരക്കു വര്‍ദ്ധനകളും അന്താരാഷ്ട്ര വിപണികളില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറകള്‍ പ്രതിസന്ധികളെ മറികടക്കാന്‍ സഹായിച്ചു.
കൊച്ചി: സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുകയും നിക്ഷേപകര്‍ക്ക് അനുകൂലമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നതായി ബജാജ് ഫിന്‍സെര്‍വ് എഎംസി മേധാവി നിമേഷ് ചന്ദന്‍. ആഗോള സംഘര്‍ഷങ്ങളും പകരം തീരുവ നിരക്കു വര്‍ദ്ധനകളും അന്താരാഷ്ട്ര വിപണികളില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറകള്‍ പ്രതിസന്ധികളെ മറികടക്കാന്‍ സഹായിച്ചു.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചത് ഇന്ത്യന്‍ വിപണികളില്‍ കടുത്ത ചാഞ്ചാട്ടത്തിന് കാരണമായെങ്കിലും നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ ചാഞ്ചാട്ടത്തെ തന്ത്രപരമായ അവസരമായി കാണണമെന്നും ചന്ദന്‍ ഉപദേശിക്കുന്നു. നിഫ്റ്റി 50 കമ്പനികളുടേതുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ലോകം അനിശ്ചിതത്വം നേരിടുമ്പോള്‍ ഇന്ത്യന്‍ വിപണികള്‍ തന്ത്രപരമായി ക്ഷമയോടെ നീങ്ങുന്ന നിക്ഷേപകര്‍ക്ക് നല്ല അവസരം നല്‍കുന്നതായി ചന്ദന്‍ അഭിപ്രായപ്പെട്ടു. ബിസിനസുകള്‍ വരാനിരിക്കുന്ന ഒരു വലിയ മുന്നേറ്റത്തിനു തയ്യാറെടുക്കുമ്പോള്‍ തങ്ങളുടെ സമ്പത്ത് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ചില്ലറ നിക്ഷേപകര്‍ക്ക് ചിന്താപൂര്‍വ്വം വിപണിയില്‍ പ്രവേശിക്കാനുള്ളതാണ് ഈ സമയമെന്ന് നിമേഷ് ചന്ദന്‍ അഭിപ്രായപ്പെട്ടു.