തൃപ്പുണിത്തുറ
കരിങ്ങാച്ചിറ കാര്‍ണിവല്‍
തൃപ്പുണിത്തുറ :(05.01.2026) https://societytodaynews.com/കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സൂറിയാനി കത്തീഡ്രല്‍ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കരിങ്ങാച്ചിറ കാര്‍ണിവല്‍ ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 മണി വരെ കത്തീഡ്രലിന്റെ പടിഞ്ഞറ് ഭാഗത്തുള്ള ഗ്രൗണ്ടില്‍ നടക്കും. 60 ഓളം സ്റ്റാളുകളും ഫുഡ് കോര്‍ട്ടും കാര്‍ഷിക വിപണനമേള, ഫര്‍ണിച്ചര്‍ മേള, ഓട്ടോ എക്സ്പോ, ഗോസ്റ്റ് ഹൗസ തുടങ്ങിയവയെല്ലാം ക്രമീകരിച്ചിട്ടുള്ള കാര്‍ണിവലില്‍ പ്രവേശനം സൗജന്യമാണ്.
ഇന്റര്സേറ്റേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ്
തൃപ്പുണിത്തുറ :(05.01.2026) https://societytodaynews.com/ ആശുപത്രികള്‍ക്കുള്ള ഇന്റര്സേറ്റേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം തൃപ്പണിത്തുറ പാലസ്ഓവല് ഗ്രൗണ്ടില്‍ വച്ച് നടക്കും. ഇന്ന് രാത്രി 7 മണിക്ക് ഷിയാസ്കരീം ഉദ്ഘാടനം ചെയ്യും, 8 മണിക്ക് സമാനവിതരണവും നടക്കുന്നതാണ്.
വൈപ്പിന്‍
വൈപ്പിന്‍ ബൈബില്‍ കണ്വന്ഷന്
വൈപ്പിന്‍:(05.01.2026) https://societytodaynews.com/മാനാട്ട്പറമ്പ് തിരുഹൃദയ ദേവാലയത്തില്‍ ഇന്ന് വൈകുന്നേരം 5 മുതല്‍ രാത്രി 8.30 വരെ വൈപ്പിന്‍ ബൈബില്‍ കണ്വന്ഷന് നടക്കുന്നതാണ്.
ആരോഗ്യം ആനന്ദം പരിപാടിയുടെ ഉദ്ഘാടനം ഇന്ന്
വൈപ്പിന്‍:(05.01.2026)https://societytodaynews.com/ആരോഗ്യം ആനന്ദം പരിപാടിയുടെ ഉദ്ഘാടനം ഇന്ന് 10.30ന് നടക്കും. എടവനക്കാട് ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വേദഡിസ്പെന്‍സറി വൈബ് 4 വെല്നസിനേടനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ സാജിത്ത് നിര്‍വഹിക്കും.
കൊച്ചി
ചലച്ചിത്ര പ്രദര്‍ശനം
കൊച്ചി:(05.01.2026)https://societytodaynews.com/ കൊച്ചിന് ഫിലിം സൊസൈറ്റിയുടെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും ആഭിമുഖ്യത്തിന് ചലച്ചിത്ര പ്രദര്‍ശനം ഇന്ന് വൈകീട്ട് 5.45ന് ചാവറ ഡോള്‍ബി തിയറ്ററില്‍ വച്ച് നടക്കും. ഡോ.ബിജു സംവിധാനം ചെയ്ത സിനിമ ‘പാപ്പ’ യുടെ പ്രദര്‍ശനവും, തുടര്‍ന്ന് ഡോ.ബിജു പ്രകാശ് ബാരെ എന്നിവരുമായുള്ള സംവാദവും നടക്കും.
ഗ്രേറ്റ് ബോബൈ സര്‍ക്കസ്
കൊച്ചി:(05.01.2026)https://societytodaynews.com/ എറണാകുളം മണപ്പാട്ടിപ്പറമ്പില്‍ ഇന്ന് ഗ്രേറ്റ് ബോബൈ സര്‍ക്കസ് നടക്കും. ഉച്ചയ്ക്ക് 1നും, വൈകീട്ട് 4 മണിക്കും, രാത്രി 7 മണിക്കുമാണ് സര്‍ക്കസ് നടക്കുന്നത്.
കലാമണ്ഡലം ഹൈദരാലിയുടെ അനുസ്മരണം
.
കൊച്ചി:(05.01.2026)https://societytodaynews.com/കലാമണ്ഡലം ഹൈദരാലിയുടെ അനുസ്മരണത്തിന്റെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തില്‍ വച്ച് വൈകീട്ട് 6ന് കഥകളി പദകച്ചേരി നടക്കും.
ഉദയംപേരൂര്‍
ശ്രീനാരായണ വിജയസമാജം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം
ഉദയംപേരൂര്‍:(05.01.2026)https://societytodaynews.com/ഉദയംപേരൂര്‍ എസ്എന്‍ഡിപിയോഗം ശാഖ 1084 ശ്രീനാരായണ വിജയസമാജം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് രാത്രി കലാസന്ധ്യയും കൊല്ലം അനശ്വരയുടെ നാടകവും നടക്കും. രാത്രി 7 മണി മുതല്‍ ആരംഭിക്കുന്നതാണ്.

