കൊച്ചി
പ്രഭാഷണം
കൊച്ചി : (21.04.2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ഇടപ്പള്ളി സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഴ്ചവട്ടം – നിര്‍മിത ബുദ്ധിയെക്കുറിച്ച് ഉല്ലാസ് പൊന്നാടിയുടെ പ്രഭാഷണം വൈകിട്ട് 5.30ന്.
ജംഷീന ജമാലിന്റെ മോഹിനിയാട്ടം
കൊച്ചി : (21.04.2026) https://societytodaynews.com/ ടിഡിഎം ഹാള്‍ : ബാങ്ക് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ബീമിന്റെ നേതൃത്വത്തില്‍ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ജംഷീന ജമാലിന്റെ മോഹിനിയാട്ടം വൈകിട്ട് 6.30ന്.
സെമിനാര്‍
കൊച്ചി : (21.04.2026) https://societytodaynews.com/ പാലാരിവട്ടം പിഒസി : സാഹിത്യകാരന്‍ പോഞ്ഞിക്കര റാഫിയുടെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായി – ‘ മലയാളത്തിന്റെ സ്വര്‍ഗദൂതന്‍’ അനുസ്മരണ സെമിനാര്‍ – ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും.
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
കൊച്ചി : (21.04.2026) https://societytodaynews.com/ എറണാകുളം ശ്രീ അയ്യപ്പന്‍ കോവില്‍ : ശ്രീമദ് ഭാഗവത സപ്താഹയജ്ഞം – സമൂഹപ്രാര്‍ത്ഥന, കീര്‍ത്തനം, ഗ്രന്ഥനമസ്‌കാരം രാവിലെ 6.30ന്, 7ന് ഭാഗവതപാരായണ സമാരംഭം, വൈകിട്ട് 7ന് ആചാര്യ പ്രഭാഷണം.
പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ്
കൊച്ചി : (21.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്
കാലടി
ശ്രീശങ്കര ജയന്തി ആഘോഷം
കാലടി : (21.04.2026) https://societytodaynews.com/ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുഖ്യക്യാമ്പസ് യൂട്ടിലിറ്റി സെന്റര്‍ ഓഡിറ്റോറിയം: ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ രാവിലെ 10.45 ന്. എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ എന്നിവര്‍ ശ്രീശങ്കര വാര്‍ഷിക പ്രഭാഷണങ്ങള്‍ നിര്‍വ്വഹിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സിന്‍ഡിക്കേറ്റ് അംഗവും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ആര്‍. അജയന്‍ എന്നിവര്‍ പ്രസംഗിക്കും.
തൃക്കാക്കര
പ്രതിഷ്ഠാ മഹോത്സവം
തൃക്കാക്കര : (21.04.2026) https://societytodaynews.com/ തെങ്ങോട് വള്ളിയാത്ത് ശ്രീഘണ്ടാകര്‍ണ്ണസ്വാമി മഹാക്ഷേത്രം : പത്താമുദയ കൊടിയേറ്റ് പ്രതിഷ്ഠാ മഹോത്സവം. വൈകിട്ട് 7ന് കൊടിയേറ്റ്.
പറവൂര്‍
ക്യാമ്പ്
പറവൂര്‍ : (21.04.2026) https://societytodaynews.com/ വാണിയക്കാട് ക്രിസ് കാപ്പല്‍ കോളേജ് : ജര്‍മന്‍ ദ്വിദിന ക്യാമ്പ് – രാവിലെ 9ന്.
കോതമംഗലം
ഉത്സവം
കോതമംഗലം : (21.04.2026) https://societytodaynews.com/ വാരപ്പെട്ടി ഇഞ്ചൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം : ഉത്സവം – വൈകിട്ട് 7 മുതല്‍ : തിരുവാതിര, നൃത്തസന്ധ്യ, കൈകൊട്ടിക്കളി.

