മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്രസംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.
കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക്(ഐകെജിഎസ്) നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്രസംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.
കേരളം ചെറിയ ലോകവും വലിയ സാധ്യതകളും,സ്റ്റാര്‍ട്ടപ്പ്ഇനോവേഷന്‍ എന്നിവയുടെ പ്രോത്സാഹനം,
പ്രതിഭകളുടെ ഭാവി,മെഡിക്കല്‍ എക്‌സലന്‍സ്ആയുര്‍വേദ, സൗഖ്യചികിത്സ, ഭാവിയുടെ വളര്‍ച്ചയ്ക്ക് സമുദ്രോത്പന്നമേഖലയെ ഉപയോഗപ്പെടുത്തല്‍,ഓട്ടോമോട്ടീവ് ടെക്‌നോളജിഇനോവേഷന്‍ ഭാവി,തുറമുഖ കേന്ദ്രീകൃത അതിദ്രുത വികസനം, കപ്പല്‍നിര്‍മ്മാണത്തിലെ കേരളത്തിന്റെ അവസരങ്ങള്‍ രാജ്യവികസനത്തിന്റെ കാഴ്ചപ്പാടില്‍, പരമ്പരാഗത മേഖലയുടെ ശാക്തീകരണം,സുസ്ഥിര ഊര്‍ജ്ജ അവസരം കേരളത്തിന്റെ ഭാവിയുടെ ശാക്തീകരണം,റബര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത തോട്ടം മേഖല ,എയ്‌റോസ്‌പേസ്ഡിഫന്‍സ് ഇനോവഷന്‍ എന്നിവയുടെ സഹകരണം, ഐടി വ്യവസായവും കേരളത്തിന്റെ സാധ്യതകളും, സുസ്ഥിരഉത്തരവാദിത്ത ടൂറിസം വ്യവസായം, മൂല്യവര്‍ധനഭക്ഷ്യസംസ്‌ക്കരണത്തിലൂടെ കാര്‍ഷികഭക്ഷ്യമേഖലകളുടെ വികസനം, ബാങ്കിംഗ്ഫിന്‍ടെക്ഡിജിറ്റല്‍ ഇനോവേഷന്‍, മെഡിക്കല്‍ ഡിവൈസ് ഹബ്‌കേരളം ഉത്തമമാതൃക,വ്യവസായകുതിപ്പിന് ഐടി അടിസ്ഥാനസൗകര്യം,ഇനോവേറ്റിംഗ് ഫ്യൂച്ചര്‍ ട്രാന്‍സ്‌ഫോമിംഗ് ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ആന്‍ഡ് എന്‍ജിനീയറിംഗ്, റിയല്‍ എസ്‌റ്റേറ്റ് മേഖല, ചില്ലറ വില്‍പന മേഖലയിലെ അവസരങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും.
ജര്‍മ്മനി, നോര്‍വേ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘവുമായും,ഫ്രാന്‍സ്, മലേഷ്യ എന്നിവിടങ്ങളിലെ പ്രതിനിധികളുമായി ബിടുബി കൂടിക്കാഴ്ചകളുമുണ്ടാകും. പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന കലാപരിപാടിയടക്കമുള്ള സാംസ്‌ക്കാരിക സന്ധ്യയും വിനോദപരിപാടികളുമുണ്ടാകും.പാനല്‍ ചര്‍ച്ചകളിലെ മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത കമ്പനികള്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, 105 പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ പ്രദര്‍ശനവും ഉച്ചകോടിയിലുണ്ടാകും.ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോളതലത്തിലുള്ള ബിസിനസ് നയകര്‍ത്താക്കള്‍, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 28 പ്രത്യേക സെഷനുകള്‍, ആറ് രാജ്യങ്ങളുടെ സഹകരണം, 3000 പ്രതിനിധികള്‍, തുടങ്ങിയവ ദ്വിദിന ഉച്ചകോടിയുടെ ആകര്‍ഷണങ്ങളാണ്.