ബീമ ഗ്രാം എപിഐ അവതരിപ്പിച്ച് ഐആര്‍ഡിഎഐ

ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഗ്രാമീണ മേഖലകളിലെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ ബീമ ഗ്രാം എപിഐ വലിയ പങ്ക് വഹിക്കുമെന്ന് ഐഎസിലൈഫ് അധികൃതര്‍ അഭിപ്രായപ്പെട്ടു.
കൊച്ചി/മുംബൈ: ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അവതരിപ്പിച്ച ബീമ ഗ്രാം എപിഐയുടെ മികവിനെ  പ്രശംസിച്ച് ഇന്‍ഷുറന്‍സ് അവയര്‍നെസ് കമ്മിറ്റി (ഐഎസിലൈഫ്). ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഗ്രാമീണ മേഖലകളിലെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ ബീമ ഗ്രാം എപിഐ വലിയ പങ്ക് വഹിക്കുമെന്ന് ഐഎസിലൈഫ് അധികൃതര്‍ അഭിപ്രായപ്പെട്ടു. ഒരു ഡാറ്റാബേസും ഒരു എപിഐയും ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിരാജ് മന്ത്രാലയം, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ പോസ്റ്റല്‍ ടെക്‌നോളജി, ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ബീമ ഗ്രാം എപിഐ.

ഇതുപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഒരു വ്യക്തിയുടെ പിന്‍കോഡ് മാത്രം നല്‍കി അദ്ദേഹത്തിന്റെ ഗ്രാമപഞ്ചായത്തിന്റെ പേര് കണ്ടെത്താന്‍ സാധിക്കും. ഇതുവരെ പോളിസികള്‍ ഏത് ഗ്രാമമേഖലയിലെന്നത് കണ്ടെത്താന്‍ കമ്പനികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഗ്രാമങ്ങളില്‍ തങ്ങളുടെ സേവനം എത്രത്തോളം എത്തിച്ചെന്നു ഇനിമുതല്‍ ഈ സംവിധാനത്തിലൂടെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഐഎസിലൈഫ് അധികൃതര്‍ അഭിപ്രായപ്പെട്ടു. അതിലൂടെ ഗ്രാമ പ്രദേശങ്ങളിലെ കൂടുതല്‍ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും കഴിയുമെന്ന് അവര്‍ വ്യക്തമാക്കി. ബീമ ഗ്രാം എപിഐ ഇതിനകം അഞ്ചു ഇന്‍ഷുറന്‍സ് കമ്പനികള്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ സംവിധാനം മറ്റു ഇന്‍ഷുറന്‍സ് കമ്പനികളും ഉടന്‍ തന്നെ ഉപയോഗിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു