ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് :  എന്‍എഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി 

ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ എന്‍എഫ്ഒ വിജയമെന്ന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ സിദ്ദ് സ്വാമിനാഥന്‍ പറഞ്ഞു.
കൊച്ചി/മുംബൈ: ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രഥമ എന്‍എഫ്ഒ(ന്യൂഫണ്ട് ഓഫര്‍)യ്ക്ക് വിപണിയില്‍ വന്‍വരവേല്‍പ്പ്. ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ എന്‍എഫ്ഒ വിജയമെന്ന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ സിദ്ദ് സ്വാമിനാഥന്‍ പറഞ്ഞു.
. 17,800 കോടി രൂപയാണ് എന്‍എഫ്ഒയിലൂടെ സമാഹരിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ഓവര്‍നെറ്റ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് ലിക്വിഡ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് മണിമാര്‍ക്കറ്റ് ഫണ്ട് എന്നിങ്ങനെയുള്ള മൂന്ന് കാഷ്/ഡെറ്റ്  മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലൂടെയാണ് നിക്ഷേപം സമാഹരിച്ചത്.

2025 ജൂണ്‍ 30 ന് ആരംഭിച്ച മൂന്ന് ദിവസത്തെ എന്‍എഫ്ഒ, 90ലധികം സ്ഥാപന നിക്ഷേപകരില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചു.  ഓഫര്‍ കാലയളവില്‍ 67,000ത്തിലധികം വ്യക്തികളാണ് ഈ ഫണ്ടുകളില്‍ നിക്ഷേപിച്ചത്. ജൂലൈ രണ്ടിന് അവസാനിച്ച എന്‍എഫ്ഒ, കാഷ്/ഡെറ്റ് ഫണ്ട്  സെഗ്മെന്റില്‍ രാജ്യം കണ്ട ഏറ്റവും വലിയ ന്യൂഫണ്ട് ഓഫറുകളിലൊന്നായിരുന്നു. ഇതോടെ രാജ്യത്തെ ടോപ് 15 അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ പട്ടികയിലും ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാനം പിടിച്ചു. 47 ഫണ്ട് ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന കടപ്പത്ര ആസ്തികളുടെ കണക്കനുസരിച്ചാണിത്. കാഷ്, ഹ്രസ്വ കാല വകയിരുത്തലുകളില്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്നതായിരുന്നു ജിയോബ്ലാക്ക്‌റോക്ക് ഫണ്ടുകള്‍. ഹ്രസ്വകാല, ഡെറ്റ്, മണി മാര്‍ക്കറ്റ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് പെട്ടെന്ന് നേട്ടം നല്‍കാന്‍ സാധ്യതയുള്ളവയാണെന്നും സിദ്ദ് സ്വാമിനാഥന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു