പ്രധാനമായും രണ്ട് ഫീച്ചറുകളിലൂടെ ടാക്‌സ് ഫയലിങ്ങ് എളുപ്പമാക്കാന്‍ കഴിയും.
മുംബൈ/ കൊച്ചി: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ജിയോ ഫിനാന്‍സ് ആപ്ലിക്കേഷന്‍ പുതിയ ടാക്‌സ് പ്ലാനിംഗ്, ഫയലിംഗ് മോഡ്യൂള്‍ അവതരിപ്പിച്ചു. ടാക്‌സ് ബഡ്ഡി എന്ന ഓണ്‍ലൈന്‍ ടാക്‌സ് അഡൈ്വസറി സേവനവുമായി കൈകോര്‍ത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ എം.ഡി.യും സി.ഇ.ഒയുമായ ഹിതേഷ് സേതിയ പറഞ്ഞു. പ്രധാനമായും രണ്ട് ഫീച്ചറുകളിലൂടെ ടാക്‌സ് ഫയലിങ്ങ് എളുപ്പമാക്കാന്‍ കഴിയും. ആദ്യത്തേത്ത് ടാക്‌സ് പ്ലാനറാണ്. കിഴിവുകള്‍ (80സി, 80ഡി) വിലയിരുത്തി, പഴയതും പുതിയതുമായ നികുതി വ്യവസ്ഥകള്‍ താരതമ്യം ചെയ്തുകൊണ്ട്, എച്ച് ആര്‍ എ , മറ്റ് അലവന്‍സുകള്‍ എന്നിവ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ സഹായിക്കുന്നു.
രണ്ടാമത്തെ ഫീച്ചറായ ടാക്‌സ് ഫയലിംഗ് പഴയതും പുതുതുമായ നികുതി രീതികള്‍ക്കിടയിലുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും, താങ്ങാനാവാത്ത സേവനച്ചെലവുകള്‍ ഒഴിവാക്കി, ഉപയോഗിക്കാന്‍ എളുപ്പമായ സ്വയംസേവനത്തിലൂടെയോ വിദഗ്ധ സഹായം ലഭിക്കുന്ന പ്ലാനുകളിലൂടെയോ (999 മുതല്‍ ആരംഭിക്കുന്നു) ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യാനും ടാക്‌സ് ഫയലിങ്ങ് സംവിധാനത്തിലൂടെ കഴിയും. ഉപഭോക്താക്കള്‍ക്ക് ഫയലിംഗിനുശേഷം റീഫണ്ട് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, ഐ.ടി.ആര്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കാനും, നികുതി സംബന്ധിച്ച നോട്ടീസുകള്‍ക്ക് അലര്‍ട്ട് ലഭിക്കാനും ആപ്ലിക്കേഷന്‍ സഹായകകരമാകും. ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യേണ്ട അവസാന തീയതി അടുത്തിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ നികുതി ഫയലിംഗുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും, എളുപ്പമാക്കാനും വാര്‍ഷികമായുള്ള നികുതി പദ്ധതികളെ സഹായിക്കാനും ഈ സേവനം ജിയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഹിതേഷ് സേതിയ വ്യക്തമാക്കി. നികുതി ഫയലിംഗിലും പ്ലാനിംഗിലും ഇതോടെ തുടക്കക്കാര്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാനാകുന്ന വിധത്തിലാണ് മോഡ്യൂള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അദ്ദേഹം കൂട്ടി ചേര്‍ത്തു .

