മുന്‍ വര്‍ഷത്തെ 27.5 കോടി രൂപയേക്കാള്‍ അഞ്ചിരട്ടിയോളം അധികമാണിത്. ഓഹരി ഒന്നിന് 2.7 രൂപ വീതം ലാഭ വിഹിതമായി നല്‍കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു.
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യലിന് 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 134.6 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 27.5 കോടി രൂപയേക്കാള്‍ അഞ്ചിരട്ടിയോളം അധികമാണിത്. ഓഹരി ഒന്നിന് 2.7 രൂപ വീതം ലാഭ വിഹിതമായി നല്‍കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു.
ഈ വര്‍ഷം പലിശയിലൂടെയുള്ള കമ്പനിയുടെ മൊത്ത വരുമാനം 23 ശതമാനം വളര്‍ന്ന് 250 കോടി രൂപയായിട്ടുണ്ട്. ജെഎം ഫിനാന്‍ഷ്യല്‍ കൈകാര്യം ചെയ്യുന്ന മ്യൂച്വല്‍ ഫണ്ട് ആസ്തികള്‍ ഇരട്ടിയായി ഉയര്‍ന്ന് 13,419 കോടി രൂപയുടേതായി. കമ്പനി കൈകാര്യം ചെയ്യുന്ന സമ്പത്ത് 36 ശതമാനം വളര്‍ന്ന് 2,584 കോടി രൂപയായിട്ടുണ്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജെഎം ഫിനാന്‍ഷ്യല്‍ ഓഹരി വില 4 ശതമാനം വര്‍ധിച്ച് ഒരോഹരിക്ക് 115 രൂപ വരെയായി.