കേരളത്തിലെയും തമിഴ്‌നാട്ടിലെയും എഞ്ചിനീയറിംഗ് കോളേജുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, ചെറുകിട ഇടത്തരം സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചി: മൈക്രോമാക്‌സും ഫൈസണ്‍ ഇലക്ട്രോണിക്‌സും ചേര്‍ന്ന് രൂപം നല്‍കിയ ഇന്ത്യന്‍ സെമി കണ്ടക്ടര്‍ കമ്പനിയായ മൈഫൈ സെമികണ്ടക്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ കേരള എ ഐ സമ്മിറ്റ് സംഘടിപ്പിച്ചു. കേരളത്തിലെ 75 ലേറെ കോളേജുകളും നിര്‍മിതബുദ്ധി സ്റ്റാര്‍ട്ട് അപ്പ് കമ്പനികളും സമ്മിറ്റില്‍ പങ്കെടുത്തു. എന്‍ വിജ്, സെയിംകാര്‍ട്ട് എ ഐ, മൊണ്ടാഷ് ടെക്‌നോളജീസ് എന്നിവരുടെ സഹകരണത്തോടെയാണ് ലൈവ് എ ഐ സമ്മിറ്റ് സംഘടിപ്പിച്ചത്. മൈഫൈ സെമികണ്ടക്‌റ്റേഴ്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രസാദ് ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി.
നിര്‍മിത ബുദ്ധി ലൈവ് ആപ്പഌക്കേഷനുകളും ലൈവ് ഡെമോകളും നടത്തി.
അതിവേഗം വളരുന്ന സാങ്കേതികവിദ്യയെ നിര്‍മിത ബുദ്ധിയെ കുറിച്ച് കൂടുതല്‍ അറിവ് പകരാനും സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് എ ഐ സാധ്യമാക്കുന്നതിനുള്ള മാര്ഗങ്ങള് തേടിയുമാണ് എ ഐ സമ്മിറ്റ് സംഘടിപ്പിച്ചത്. നിര്‍മിതബുദ്ധി പ്രായോഗികമായി പ്രയോജനപ്പെടുത്തുന്നതിനായുള്ള കഌസുകളും നടന്നു.കേരളത്തിലെയും തമിഴ്‌നാട്ടിലെയും എഞ്ചിനീയറിംഗ് കോളേജുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, ചെറുകിട ഇടത്തരം സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.