കേരള ബാംബൂ ഫെസ്റ്റ് 2025 ന് ഇന്ന് കൊച്ചിയില്‍ തുടക്കം

2026 ജനുവരി 1 വരെയാണ് ഫെസ്റ്റ്. 2025 ഡിസംബര്‍ 26 ന് വൈകുന്നേരം 7.00 മണിക്ക് നിയമവ്യവസായ കയര്‍ വകുപ്പ് മന്ത്രി  പി. രാജീവ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും
കൊച്ചി: വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 22ാമത് കേരള ബാംബൂ ഫെസ്റ്റ് എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷ്ണല്‍ സ്‌റ്റേഡിയം മൈതാനത്തില്‍  ഇന്ന് മുതല്‍ ആരംഭിക്കും. 2026 ജനുവരി 1 വരെയാണ് ഫെസ്റ്റ്. 2025 ഡിസംബര്‍ 26 ന് വൈകുന്നേരം 7.00 മണിക്ക് നിയമവ്യവസായ കയര്‍ വകുപ്പ് മന്ത്രി  പി. രാജീവ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.മുള മേഖലയിലെ കരകൗശല പ്രവര്‍ത്തകരും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.ഉദ്ഘാടന ദിവസം  വൈകുന്നരം 7.00മുതല്‍ 8.30വരെയും ഫെസ്റ്റ് ദിവസങ്ങളില്‍ (2025 ഡിസംബര്‍ 27 മുതല്‍ 31 വരെ) രാവിലെ 10.30 മുതല്‍ രാത്രി 8.30 മണി വരെയും 2026 ജനുവരി 1 ന് ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30 വരെയുമാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 200 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും 300ഉം കേരളത്തിന് പുറത്തു 7 സംസ്ഥാനങ്ങളില്‍ നിന്നും 23ഓളം കരകൗശലപ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നു.ഇതിന് പുറമെ രാജ്യത്തിന് പുറത്തുനിന്നുള്ള കരകൗശല പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനായി ഭൂട്ടാനില്‍ നിന്നുമുള്ള ബാംബൂ കരകൗശല പ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു. സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിച്ച ഡിസൈന്‍ വര്‍ക്ക്‌ഷോപ്പിലും, പരിശീലന പരിപാടികളിലുംരൂപകല്‍പ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറിയും സജ്ജമാക്കും.ഫെസ്റ്റ് ദിവസങ്ങളില്‍ വൈകുന്നേരം മുളവാദ്യോപകരണങ്ങള്‍ഉപയോഗിച്ചുള്ളകലാ സാംസ്‌കാരികപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ, മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും ഈ മേളയില്‍ ഉണ്ടായിരിക്കുന്നതാണ്.ചടങ്ങില്‍ എറണാകുളം എംഎല്‍എ  റ്റി.ജെ. വിനോദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ്. ആമുഖ പ്രഭാഷണവും, നാഷണല്‍ ബാംബൂ മിഷന്‍ ഡയറക്ടടര്‍ ഡോ. പ്രഭാത് കുമാര്‍, എറണാകുളം, ജില്ലാ കളക്ടര്‍ പ്രിയങ്ക ജി. ഐ.എ.എസ്., വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐ.എ.എസ് എന്നിവര്‍ പ്രത്യേക പ്രഭാഷണവും നടത്തും. കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍, കേരള കരകൗശല വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. രാമഭദ്രന്‍, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കണ്ണന്‍ സിഎസ് വാര്യര്‍, കെബിപ്പ്/കേരള സംസ്ഥാന ബാംബൂ മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് എസ്, വ്യവസായ വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍ രാജീവ് ജി, കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍  ദീപ്തി മേരി വര്‍ഗീസ്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി.എ.എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു