കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം

മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വൈ. വിജയന്‍ മുഖ്യപ്രഭാഷണം നടത്തും.
കോലഞ്ചേരി: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍(കെപിഎ)  റൂബി ജൂബിലി എറണാകുളം ജില്ലാ സമ്മേളനം
ആഗസ്റ്റ് 17 ന് വൈകിട്ട് മൂന്നിന്  കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് നടക്കും. മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വൈ. വിജയന്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍. സുരേഷ് മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തില്‍ 40 വര്‍ഷം പൂര്‍ത്തീകരിച്ച പ്രസ് ഉടമകളെ ആദരിക്കല്‍, വിദ്യാഭ്യാസ പുരസ്‌കാര വിതരണം, ജില്ലാ വനിതാ വിംഗ് പ്രഖ്യാപനം, പുരസ്‌കാര സമര്‍പ്പണം, തെരഞ്ഞെടുപ്പ് എന്നിവയും ഉണ്ടായിരിക്കുമെന്ന് കെപിഎ ജില്ലാ പ്രസിഡന്റ് പി.കെ. സുരേന്ദ്രന്‍, സെക്രട്ടറി അനില്‍ ഞാളുമഠം, ട്രഷറാര്‍ എ.ആര്‍. മനോജ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു