കെഫോണ്‍ : ഇടുക്കി ജില്ലയില്‍ 5000 കടന്ന് കണക്ഷന്‍

ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 1335  സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ നെറ്റ് വര്‍ക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ 402 ഓളം  ബിപിഎല്‍ ഉപഭോക്താക്കള്‍ക്കും കെഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു.
ഇടുക്കി: ഇടുക്കി ജില്ലയില്‍ അതിവേഗം മുന്നേറി കെഫോണ്‍ കണക്ഷന്‍. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കി വന്‍സ്വീകാര്യതയാണ്  ഇടുക്കി ജില്ലയില്‍ കെഫോണിന് ലഭിച്ചിട്ടുള്ളത്. പദ്ധതി വഴി 5449  കണക്ഷനുകള്‍ ഇതിനോടകം ജില്ലയില്‍  നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 1335  സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ നെറ്റ് വര്‍ക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ 402 ഓളം  ബിപിഎല്‍ ഉപഭോക്താക്കള്‍ക്കും കെഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഇതിനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

മലയോര പ്രദേശങ്ങളിലെ ജനങ്ങളെയും വിനോദസഞ്ചാര മേഖലയെയും ഡിജിറ്റലൈസ് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും അതിനെ മറികടന്ന്  ഇടുക്കിയില്‍  5000  ത്തിലധികം വീടുകള്‍ക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാനായത് കെഫോണ്‍ പദ്ധതിയുടെ വിജയത്തിന്റെ തെളിവാണെന്നും കെഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.  സംസ്ഥാനത്തിന്റെ ഓരോ കോണിലും വിശ്വാസയോഗ്യമായ ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ലക്ഷ്യം. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു