എറണാകുളം ജില്ലാ പ്രസിഡന്റായി ഡോ. ടി. സുധാകറിനെയും സെക്രട്ടറിയായി ഡോ. കാര്‍ത്തിക് ബാലചന്ദ്രനെയും ട്രഷറര്‍ ആയി ഡോ. ജിനു ആനി ജോസിനെയും തിരഞ്ഞെടുത്തു
കൊച്ചി: കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസ്സോസിയേഷന്‍(കെ.ജി.എം.ഒ.എ) എറണാകുളം ജില്ലാ പ്രസിഡന്റായി ഡോ. ടി. സുധാകറിനെയും സെക്രട്ടറിയായി ഡോ. കാര്‍ത്തിക് ബാലചന്ദ്രനെയും ട്രഷറര്‍ ആയി ഡോ. ജിനു ആനി ജോസിനെയും തിരഞ്ഞെടുത്തു. കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന വാര്‍ഷിക സമ്മേളനം കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ സുനില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡോ.കെ.എ മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു. ഡോ. സണ്ണി പി. ഓരത്തേല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിര്‍വ്വഹിച്ചു. ഡോ. ജോയി ജോര്‍ജ്ജ്, ഡോ.പി.കെ ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.