ദേശീയ പാതയോരത്ത് നെട്ടൂരില്‍ ടൊയോട്ട ഷോറൂമിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.
കൊച്ചി: 25 വര്‍ഷത്തോളമായി സാനിറ്ററി വെയേഴ്‌സിന്റെയും ബാത്ത്‌റൂം ഫിറ്റിങ്‌സുകളുടെയും ഉല്പാദനവും വിപണനവും നടത്തിവരുന്ന യൂറോടെക്കിന്റെ ഇക്കണോമി ചെയിന്‍ സ്‌റ്റോര്‍ കണ്‍സെപ്റ്റ് ആയ കിലോ ബസാറിന്റെ 26 ാമത് ഷോറൂം ദേശീയ പാതയോരത്ത് നെട്ടൂരില്‍ ടൊയോട്ട ഷോറൂമിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.സാനിറ്ററി വെയര്‍, ബാത്ത് ഫിറ്റിംഗ്‌സ്, അനുബന്ധ ആക്‌സസറീസ് കളക്ഷന്‍സുകള്‍ക്ക് വലിയ വിലക്കുറവാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ കമ്പനി നല്‍കുന്നത് അധികൃതര്‍ വ്യക്തമാക്കി.. കൂടാതെ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും പ്രൊമോഷനുകളും എല്ലാ ബ്രാഞ്ചുകളിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്വന്തം ഫാക്ടറികളില്‍ നിന്നും മറ്റു ഉല്‍പാദകരില്‍ നിന്നുമുള്ള പ്രോഡക്ടുകള്‍, 3 മുതല്‍ 10 വര്‍ഷം വരെ ഗ്യാരണ്ടിയോടുകൂടി വിലക്കുറവില്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് കിലോ ബസാര്‍ ലക്ഷ്യമിടുന്നതെന്ന് മാനേജ്മന്റ് അറിയിച്ചു. ബാത്‌റൂം ഫിറ്റിങ്ങ്‌സുകള്‍ തൂക്കി ഗ്രാമിന് ഒരു രൂപ നിരക്കില്‍ വില്‍ക്കുക എന്ന രീതിയാണു ഇവിടെയും തുടരുന്നത്. അസംസ്‌കൃത വസ്തുക്കള്‍ തൂക്കി വാങ്ങി നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എംആപി അടിക്കാതെ, തൂക്കിതന്നെ വില്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കു യഥാര്‍ത്ഥ വില മാത്രമേ നല്‍കേണ്ടി വരുന്നുള്ളൂ. ഫാക്ടറിയില്‍ നിന്നും നേരിട്ട് ഉപഭോക്താവിലേയ്ക്ക് എന്ന ലക്ഷ്യത്തിനുവേണ്ടി കേരളത്തിലെ എല്ലാ പ്രധാന ടൗണുകളിലും ഇപ്പോള്‍ കിലോ ബസാര്‍ പ്രവര്‍ത്തിച്ചു വരുന്നു. നെട്ടൂര്‍ ഷോറൂമില്‍ വിപുലമായപാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.